റഹ്മാനെയും ഭാവനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ റിയാസ് മരാത്താൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് ചോറ്റാനിക്കരയിൽ വച്ച് നടന്നു.
എപികെ സിനിമാസിന്റെ ബാനറിൽ ആദിത് പ്രസന്ന കുമാറാണ് ചിത്രം നിർമിക്കുന്നത്. ഷെബിൻ ബെൻസൺ, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുജിത്ത് സാരംഗാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് കിരൺ ദാസ്.