+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭക്തിയുടെ നിറവിൽ ലണ്ടൻ ക്നാനായ ചാപ്ലയൻസിക്ക് തുടക്കം; അഭിമാനത്തോടെ ക്നാനായ സമുദായം

ലണ്ടൻ: ചരിത്രത്തിൽ ഇടംനേടിയ ക്നാനായ കവൻഷന് പിറ്റേന്ന് ലണ്ടനിലെ ക്നാനായ ചാപ്ലയൻസിക്കും ഒൗദ്യോഗിക തുടക്കം. കെന്‍റിനടുത്ത് ഗില്ലിഹാമിലെ ഒൗവർ ലേഡി ഓഫ് ഗില്ലിഹാമിൽ ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ കോട്ട
ഭക്തിയുടെ നിറവിൽ ലണ്ടൻ ക്നാനായ ചാപ്ലയൻസിക്ക് തുടക്കം; അഭിമാനത്തോടെ ക്നാനായ സമുദായം
ലണ്ടൻ: ചരിത്രത്തിൽ ഇടംനേടിയ ക്നാനായ കവൻഷന് പിറ്റേന്ന് ലണ്ടനിലെ ക്നാനായ ചാപ്ലയൻസിക്കും ഒൗദ്യോഗിക തുടക്കം. കെന്‍റിനടുത്ത് ഗില്ലിഹാമിലെ ഒൗവർ ലേഡി ഓഫ് ഗില്ലിഹാമിൽ ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിലവിളക്കിൽ തിരിതെളിച്ചതോടെ ചാപ്ലയൻസിക്ക് ഒൗദ്യോഗിക തുടക്കമായി. യുകെയിലെ സീറോ മലബാർ മെത്രാൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഗില്ലിഹാം പള്ളിയിൽ തിങ്ങിനിറഞ്ഞ ക്നാനായക്കാർക്ക് ഇതൊരു പുണ്യനിമിഷമായി മാറി.

ചടങ്ങിന് മുന്നോടിയായി മാർതോമാശ്ളീഹായുടെ തിരുനാളും ലണ്ടൻ കെന്‍റ് ചാപ്ലയൻസിൽ ആഘോഷിച്ചു. മാർ ജോസഫ് പണ്ടാരശേരിലിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുനാൾ കുർബാനയിൽ, ഫാ. സജി മലയിൽപുത്തൻപുരയിൽ, ഫാ.മാത്യു കട്ടിയാങ്കൽ എന്നിവർ സഹകാർമികരായി.

മാഞ്ചസ്റ്ററിലെ സെന്‍റ് മേരീസ് ചാപ്ലയൻസിക്ക് പിന്നാലേയാണ് ലണ്ടൻ കെന്‍റ് സെന്‍റ് ജോസഫ് ചാപ്ലയൻസിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ക്നാനായ സമുദായം വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കണമെന്ന് ചാപ്ലയൻസി ഉദ്ഘാടനം ചെയ്തുകൊണ്ട് മാർ പണ്ടാരശേരിൽ അഭ്യർഥിച്ചു.
||
തുടർന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മാർ ജോസഫ് സ്രാന്പിക്കൽ കണ്‍വൻഷൻ ദിനത്തിലെപ്പോലെ ക്നാനായക്കാരുടെ കൈയടി നേടുന്ന പ്രസംഗമാണ് നടത്തിയത്. തനിമ സംരക്ഷിച്ചുകൊണ്ട് ക്നാനായ സമുദായം മുന്നോട്ടുപോകുന്നതിന് വേണ്ടി എല്ലാ പിന്തുണയും പ്രോൽസാഹനവും നൽകുമെന്ന് അദ്ദേഹം ആവർത്തിച്ചു. 134 ചാപ്ലയൻസികൾ ലണ്ടനിലുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ക്നാനായ സമുദായത്തിന്‍റെ വ്യതിരിക്ത ഉൾകൊള്ളാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാപ്ലയൻസികൾ പിന്നീട് മിഷനുകളായും തുടർന്ന് ഇടവകകളായും മാറണമെന്നും അദ്ദേഹം നിർദേശിച്ചു. ലണ്ടനിലും കെന്‍റിലും ഓരോ ഇടവകകൾ ഉണ്ടാകണം. സ്വന്തം പള്ളികൾ ഉള്ള ഇടവകകളായി മാറണംഅദ്ദേഹം പറഞ്ഞു.

ഫാ. സജി മലയിൽപുത്തൻപുരയിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. യുകെകെസിഎ സെക്രട്ടറി ജോസി നെടുന്തുരുത്തി പുത്തൻപുരയിൽ., ജോയിന്‍റ് ട്രഷറർ ഫിനിൽ കളത്തിക്കോട്ടിൽ്, എൽകെ.സി.എ പ്രസിഡന്‍റ് മധു, മാഞ്ചസ്റ്റർ റീജയൻ പ്രതിനിധി മാത്യു കുര്യൻ എന്നിവർ ആശംസ അർപ്പിച്ചു. ഫാ.മാത്യു കട്ടിയാങ്കൽ സ്വാഗതവും കെന്‍റ് കോഡിനേറ്റർ മാത്യൂ പുളിക്കത്തൊട്ടിയിൽ നന്ദിയും പറഞ്ഞു.

യുകെകെസിഎ വൈസ് പ്രസിഡന്‍റ് ജോസ് മുഖച്ചിറ, ജോയിന്‍റ് സെക്രട്ടറി സഖറിയ പുത്തൻകളം എന്നിവരും വേദിയിലുണ്ടായിരുന്നു. യുകെകെസിഎ മുൻ ജോയിന്‍റ് സെക്രട്ടറി ഫിലിപ്പ് പൂതൃക്കയിലിന്‍റെ നേതൃത്വത്തിൽ തയാറാക്കിയ ലോഗോയുടെ പ്രകാശനം മാർ സ്രാന്പിക്കൽ നിർവഹിച്ചു. മുൻ പ്രസിഡന്‍റ് സിറിൽ പടപുരക്കൽ, ലണ്ടൻ റീജിയൻ സെക്രട്ടറി ഫ്രാൻസിസ് സൈമണ്‍ എന്നിവർ നേതൃത്വം നൽകി.ടോമി പടവെട്ടുംകാല, സന്തോഷ് ബെന്നി, ജിനിഅജു, ഷൈനിഫ്രാൻസിസ്,മിനി ജോമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള തായിരുന്നു തിരുനാൾ കുർബാനയുടെ ഗായകസംഘം.

റിപ്പോർട്ട്: സാജൻ പടിക്കമാലിൽ