അർജുൻ അശോകനെ നായകനാക്കി ജോജി തോമസ്, രാജേഷ് മോഹൻ എന്നിവർ ചേർന്നു സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് ചിത്രം നിർമിക്കുന്നത്.
തീവ്ര ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനായ വട്ടക്കുട്ടയിൽ ചേട്ടായിയുടേയും മകൻ തീപ്പൊരി ബെന്നിയുടേയും കഥയാണ് ചിത്രം പറയുന്നത്. ജഗദീഷും അർജുൻ അശോകനുമാണ് അപ്പനും മകനുമായി എത്തുന്നത്.
ടി.ജി.രവി, പ്രേംപ്രകാശ്, ഷാജു ശ്രീധർ, സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം ശ്രീരാഗ് സജി. ഛായാഗ്രഹണം - അജയ് ഫ്രാൻസിസ് ജോർജ്. എഡിറ്റിംഗ് - സൂരജ് ഇ.എസ്.