+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി‌​യ ലോ​ഗോ പു​റ​ത്തി​റ​ക്കി മ​മ്മൂ​ട്ടി ക​ന്പ​നി

മ​മ്മൂ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ പു​തി​യ ലോ​ഗോ പു​റ​ത്തി​റ​ക്കി. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ലോ​ഗോ കോ​പ്പി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ല
പു​തി‌​യ ലോ​ഗോ പു​റ​ത്തി​റ​ക്കി മ​മ്മൂ​ട്ടി ക​ന്പ​നി

മ​മ്മൂ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ പു​തി​യ ലോ​ഗോ പു​റ​ത്തി​റ​ക്കി. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ലോ​ഗോ കോ​പ്പി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും ലോ​ഗോ നീ​ക്കം ചെ​യ്തി​രു​ന്നു.



തു​ട​ർ​ന്നാ​ണ് വി​ഷു​ദി​ന​ത്തി​ൽ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഔ​ഗ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ലൂ​ടെ പു​തി‌​യ ലോ​ഗോ പ​ങ്കു​വ​ച്ച​ത്. ത​ങ്ങ​ളു​ടെ ലോ​ഗോ റീ-​ബ്രാ​ൻ​ഡിം​ഗി​ന് വി​ധേ​യ​മാ​കു​മെ​ന്നും ജാ​ഗ്ര​ത​ക്കു​റ​വ് ചൂ​ണ്ടി​ക്കാ​ണി​ച്ച​വ​രോ​ട് ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും നി​ർ​മാ​ണ ക​മ്പ​നി ഔ​ദ്യോ​ഗി​ക ഫെ​യ്സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ചി​ച്ചി​രു​ന്നു.

ജോ​സ്‌​മോ​ൻ വാ​ഴ​യി​ൽ എ​ന്ന ആ​ളാ​ണ് സി​നി​മാ ഗ്രൂ​പ്പി​ലൂ​ടെ ലോ​ഗോ​യു​ടെ ആ​ധി​കാ​രി​ക​ത​യെ​ക്കു​റി​ച്ച് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. 2021 ൽ ​ഡോ. സം​ഗീ​ത ചേ​നം​പു​ല്ലി എ​ഴു​തി​യ ‘മ​ങ്ങി​യും തെ​ളി​ഞ്ഞും-​ചി​ല സി​നി​മ കാ​ഴ്ച്ച​ക​ൾ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ക​വ​റി​ലും ഇ​തേ ഡി​സൈ​ൻ ത​ന്നെ​യാ​ണെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

റോ​ഷാ​ക്ക്, ന​ൻ​പ​ക​ൽ നേ​ര​ത്തു മ​യ​ക്കം എ​ന്നീ സി​നി​മ​ക​ളാ​ണ് മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ച്ച് റി​ലീ​സ് ചെ​യ്ത സി​നി​മ​ക​ൾ. കാ​ത​ൽ ആ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന അ​ടു​ത്ത ചി​ത്രം. ക​ണ്ണൂ​ർ സ്ക്വാ​ഡ് ആ​ണ് മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്രം.