നേത്ര പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും

01:43 PM Jul 10, 2017 | Deepika.com
ബംഗളൂരു: സുവർണ കർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണിൻറെ സുവർണ ക്ലിനിക്കിൻറെ നേതൃത്വത്തിൽ വിദ്യാർഥികൾക്കുള്ള ഹെൽത്ത് കാർഡ് വിതരണവും നേത്രപരിശോധനാ ക്യാന്പും കമ്മനഹള്ളിയിലെ ആർഎസ് പാളയ എംഎംഇടി ഹൈസ്കൂളിൽ നടന്നു. ചെയർമാൻ കെ.ജെ ബൈജു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷക്കീല, സ്കൂൾ മാനേജർ മധു, സജീവ്, യൂത്ത് കണ്‍വീനർ വിഷ്ണുനായർ, മനു കുമാർ, ജോണ്‍സണ്‍, വി.കെ.ബാബു, ജിജു, തുടങ്ങിയവർ പങ്കെടുത്തു. സുവർണ ക്ലിനിക്കിന് നേതൃത്വം കൊടുക്കുന്ന ഡോ. രജനി സതീഷ് കുട്ടികൾക്ക് ആരോഗ്യ പരിപാലനത്തേക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് എടുത്തു.

നയോനിക്ക ഐ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ആണ് നേത്രപരിശോധനയ്ക്ക് നേതൃത്വം നല്കിയത്. എംഎംഇടി സ്കൂളിലെ ആയിരത്തോളം കുട്ടികൾക്ക് ഒരു വർഷത്തേക്ക് സൗജന്യ നിരക്കിൽ സുവർണ ക്ലിനിക്കിലെ ഹെൽത്ത് കാർഡ് വിതരണം ചെയ്തതായി കണ്‍വീനർ പി.സി. ഫ്രാൻസിസ് അറിയിച്ചു. ഈസ്റ്റ് സോണ്‍ യുവജന വിഭാഗമാണ് ക്യാന്പിന് നേതൃത്വം നല്കുന്നത്.