പോലീസുകാരുടെ കഥ പറയുന്ന പോലീസ് ഡേ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. നവാഗതനായ സന്തോഷ് മോഹൻ പാലോടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടിനി ടോമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നന്ദു, ഹരീഷ് കണാരൻ, ധർമ്മജൻ ബൊൾഗാട്ടി, നോബി, അൻസിബ, ശീധന്യ എന്നിവരും ചിത്രത്തിലുണ്ട്.
മനോജ്.ഐ.ജി.യുടേതാണ് തിരക്കഥ. സംഗീതം - ഡിനു മോഹൻ. ഛായാഗ്രഹണം - ഇന്ദ്രജിത്ത്. എസ്. എഡിറ്റിംഗ് - രാകേഷ് അശോക. സദാനന്ദ സിനിമാസിന്റെ ബാനറിൽ സജു വൈദ്യരാണ് ചിത്രം നിർമിക്കുന്നത്.