മകൾ ഇസക്കൊപ്പം സാഹസിക യാത്ര നടത്തി നടൻ ടൊവീനോ. സൗത്ത് ആഫ്രിക്കയിൽ കുടുംബസമേതം അവധി ആഘോഷിക്കുകയാണ് താരമിപ്പോൾ. കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ വിക്റ്റോറിയ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും ബഞ്ചി ജമ്പിംഗ് ചെയ്ത താരത്തിന്റെ വീഡിയോ വൈറലായിരുന്നു.
ഇപ്പോഴിതാ മകൾ ഇസയുമൊത്ത് സാഹസികമായ സിപ് ലൈൻ യാത്ര നടത്തിയിരിക്കുകയാണ് താരം. യാതൊരു പേടിയും കൂടാതെ അച്ഛനൊപ്പം ചിരിച്ചിരിക്കുന്ന ഇസ തന്നെയാണ് ഇത്തവണത്തെ താരം. യാത്ര വളരെയധികം ആസ്വദിക്കുന്ന ഇസയെ വീഡിയോയിൽ കാണാം.
സാഹസികതയിലെ എന്റെ പങ്കാളി, എന്റെ ആദ്യ കുട്ടി, എന്റെ ലൈഫ് ലൈൻ... ഇസ ജനിച്ചപ്പോൾ അവളെ ആദ്യമായി ചേർത്തു പിടിക്കുന്നത് ഞാനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു, അവളുടെ ജീവിതത്തിലെ പല ‘ആദ്യഘട്ടങ്ങളും’ എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നു.
ഇതാ അതിലൊന്ന് കൂടി ഞങ്ങൾ പൂർത്തിയാക്കുന്നു. ഞങ്ങളുടെ മുഖത്തെ പുഞ്ചിരി കൊണ്ടും മുടിയിലെ കാറ്റു കൊണ്ടും ഭയത്തെ തോൽപ്പിക്കുകയാണ്.യാത്രയുടെ വിഡിയോ പങ്കുവച്ച് ടൊവീനോ കുറിച്ചു.