+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്ത് വയസുകാരി അൻസു മരിയ ഇനി സംവിധായികയും

ജാൻ എ മൻ, കള്ളനോട്ടം, കേശു ഈ വീടിന്‍റെ നാഥൻ,ഗോൾഡ്, കൊള്ള തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബാലതാരം അൻസു മരിയ സംവിധായികയായി അരങ്ങേറുന്നു. കോപ്പ് എന്ന് പേരിട്ട ഈ സിനിമയുടെ ചിത്രീകരണം കാഞ്ഞിരമറ്റ
പത്ത് വയസുകാരി അൻസു മരിയ ഇനി സംവിധായികയും

ജാൻ എ മൻ, കള്ളനോട്ടം, കേശു ഈ വീടിന്‍റെ നാഥൻ,ഗോൾഡ്, കൊള്ള തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബാലതാരം അൻസു മരിയ സംവിധായികയായി അരങ്ങേറുന്നു. കോപ്പ് എന്ന് പേരിട്ട ഈ സിനിമയുടെ ചിത്രീകരണം കാഞ്ഞിരമറ്റത്ത് പുരോഗമിക്കുന്നു.

മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക കൂടിയാണ് പത്ത് വയസുകാരി അൻസു മരിയ. കോപ്പ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായ ടെഫിയെ അവതരിപ്പിക്കുന്നതും അൻസു മരിയയാണ്. അന്നാ ഫിലിംസാണ് നിർമാണം

മദ്യത്തിനും മയക്കുമരുന്നിനും എതിരേ സ്റ്റെഫി എന്ന പത്ത് വയസുകാരി നടത്തുന്ന പോരാട്ടത്തിന്‍റെ കഥ പറയുകയാണ് ഈ ചിത്രം. കൊച്ചുകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ പോലും ഇപ്പോൾ മയക്കുമരുന്ന് എത്തുന്നു. കൊച്ചുകുട്ടികൾ അവർ പോലുമറിയാതെ മയക്കുമരുന്നിന്‍റെ കണ്ണികളായി മാറുന്നു. ഇതിനെതിരേ പോലീസിനൊപ്പം ചേർന്ന് സ്റ്റെഫി എന്ന പത്ത് വയസുകാരി പോരാടുന്നു. തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

പ്രശാന്ത് കാഞ്ഞിരമറ്റം, ചാലി പാല, അംബികാ മോഹൻ എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.