വിവാഹജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. റിലീസിനൊരുങ്ങുന്ന അടി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടൻ വിവാഹ ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്നത്.
കുഞ്ഞിനിപ്പോൾ എട്ടു വയസ്സായെന്നും സിയൽ എന്നാണ് പേരെന്നും ഷൈൻ പറയുന്നു. ദമ്പതിമാർ വേര്പിരിഞ്ഞാൽ കുട്ടികൾ അവരിലൊരാൾക്കൊപ്പം വളരുന്നതാണ് നല്ലതെന്നും ഷൈൻ ടോം പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷൈനിൻറെ പ്രതികരണം.
കുഞ്ഞ് എന്തെടുക്കുന്നു എന്ന ചോദ്യത്തിനാണ് ഷൈൻടോം ആദ്യമായി പ്രതികരിച്ചത്. കുഞ്ഞ് സന്തോഷം ആയി ഇരിക്കുന്നു. എട്ടു വയസ്സ്, സിയൽ എന്നാണ് കുഞ്ഞിന്റെ പേര്. അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ല.
അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽനിന്നു വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെനിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും.
കുട്ടി ആകെ വിഷമിച്ചു പോകില്ലേ. ഒരു കുറ്റം മാത്രം കേട്ട് വളർന്നാൽ പിന്നെയും നല്ലത്. കുറ്റം പറയും എന്നല്ല, പക്ഷേ നമ്മൾ ആരുടെയും കുറ്റം പറയില്ലല്ലോ. എനിക്ക് വിഷമമില്ല ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, അതിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്. ഷൈൻ പറയുന്നു.