ഹെൽത്ത് കാർഡ് വിതരണവും നേത്രപരിശോധനാ ക്യാന്പും
06:07 PM Jul 05, 2017 | Deepika.com
ബംഗളൂരു: സുവർണകർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണിന്റെ സുവർണ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഹെൽത്ത് കാർഡ് വിതരണവും നേത്രപരിശോധനാ ക്യാന്പും കമ്മനഹള്ളിയിലെ കുള്ളപ്പ സർക്കിളിനടുത്തുള്ള പ്രിയദർശിനി സ്കൂളിൽ നടന്നു. ഈസ്റ്റ് സോണ്‍ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ക്യാന്പിൽ നയോനിക്ക ഐ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ആണ് നേത്ര പരിശോധനക്ക് നേതൃത്വം നല്‍കിയത്. ഈസ്റ്റ് സോണ്‍ പരിധിയിലുള്ള അർഹതപ്പെട്ട എല്ലാ വിദ്യാർഥികൾക്കും ഒരു വർഷത്തേക്ക് സൗജന്യ നിരക്കിൽ സുവർണ ക്ലിനിക്കിലെ ഹെൽത്ത് കാർഡ് നല്‍കുന്നതിന്റെ ഉദ്ഘാടനം സുവർണ ക്ലിനിക്കിന് നേതൃത്വം കൊടുക്കുന്ന ഡോ. രജനി സതീഷ്, പ്രിയദർശിനി സ്കൂൾ പ്രിൻസിപ്പൽ തോമസിന് നൽകിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ഈസ്റ്റ് സോണ്‍ ചെയർമാൻ കെ.ജെ. ബൈജു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ വിഷ്ണു നായർ, യൂത്ത് വിംഗ് കണ്‍വീനർ കബീർ, ബാഹുലേയൻ നായർ, എ. രാജു, അജയ് തുടങ്ങിയവർ പങ്കെടുത്തു.