ഭാര്യ പ്രിയയുടെ പിറന്നാൾ ആഘോഷമാക്കി നടൻ കുഞ്ചാക്കോ ബോബനും സുഹൃത്തുക്കളും. പ്രിയക്കൊപ്പം കുഞ്ചാക്കോ ബോബനും മകൻ ഇസഹാക്കും കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. ചിത്രങ്ങൾ താരം തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.
എന്റെ ലേഡിയുടെ ജന്മദിനത്തിൽ അവളൊടൊപ്പം ഒരു ബെർത്ത്ഡേ ബ്ലാസ്റ്റ്. ഈ ദിനം ഗംഭീരമാക്കി മാറ്റാൻ ചുറ്റും സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകൾ ഉണ്ടായിരിക്കുന്നതിൽ വളരെ സന്തോഷമുണ്ട്.
സ്നേഹവും സന്തോഷവും നിറച്ച് അവളുടെ വിശേഷപ്പെട്ട ദിവസം അവിസ്മരണീയമാക്കിയതിന് എല്ലാവർക്കും ഒത്തിരി നന്ദിയുണ്ട്. പ്രിയാ... നീ എനിക്ക് എന്തെല്ലാമാണെന്ന് നിർവചിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. നീ എനിക്ക് എല്ലാറ്റിനേക്കാളും മേലെയാണെന്ന് ഞാൻ പറയും. കുഞ്ചാക്കോ ബോബൻ കുറിച്ചു.
രമേശ് പിഷാരടി, സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ അടക്കം നിരവധി സുഹൃത്തുക്കളും ആഘോഷത്തിന് എത്തിയിരുന്നു.