കെജി റോഡിൽ ബസുകൾ കൂട്ടിയിടിച്ചു
05:41 PM Jul 03, 2017 | Deepika.com
ബംഗളൂരു: തിരക്കേറിയ കെജി റോഡിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാവിലെയാണ് സംഭവം. കാഡുഗോഡിയിൽ നിന്ന് മജെസ്റ്റിക്കിലേക്ക് വരികയായിരുന്ന വോൾവോ ബസും ആന്ധ്ര രജിസ്ട്രേഷൻ ബസുമാണ് കൂട്ടിയിടിച്ചത്. ബസുകളിലുണ്ടായിരുന്ന ഏതാനും യാത്രക്കാരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കെജി റോഡിൽ ഗതാഗതതടസം അനുഭവപ്പെട്ടു. ഉപ്പർപേട്ട് പോലീസ് സ്ഥലത്തെത്തി ബസുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.ഇരുബസുകളുടെയും ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു.