+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ത്വം; പ്ര​തി​ക​രി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ

ബി​ജെ​പി​യു​ടെ ലോ​ക്സ​ഭാ സ്ഥാ​നാ​ര്‍​ഥി​യാ​യി രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം ന​ട​ത്തു​മെ​ന്ന പ്ര​ച​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു
ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ത്വം; പ്ര​തി​ക​രി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ

ബി​ജെ​പി​യു​ടെ ലോ​ക്സ​ഭാ സ്ഥാ​നാ​ര്‍​ഥി​യാ​യി രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം ന​ട​ത്തു​മെ​ന്ന പ്ര​ച​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു എ​ന്ന​ത് വ്യാ​ജ വാ​ര്‍​ത്ത​യാ​ണെ​ന്നും രാ​ഷ്ട്രീ​യ​ത്തെ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്കു​ന്ന ഒ​രാ​ളാ​ണ് താ​നെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ന്‍ പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ പ്ര​തി​ക​രി​ച്ച​ത്.

ഞാ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രു​ന്ന​താ​യ വാ​ര്‍​ത്ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടു. അ​ത് വ്യാ​ജ​മാ​ണ്. എ​ന്‍റെ പു​തി​യ ചി​ത്രം ഗ​ന്ധ​ര്‍​വ്വ ജൂ​നി​യ​റി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഞാ​ന്‍. അ​തൊ​രു നീ​ണ്ട ഷെ​ഡ്യൂ​ള്‍ ആ​ണ്.

അ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാം. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വി​ടും മു​ന്‍​പ് അ​തി​ന്‍റെ വ​സ്തു​ത​യെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളോ​ട് ഞാ​ന്‍ വി​നീ​ത​മാ​യി അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.

സ​മൂ​ഹ​ത്തെ നേ​രി​ട്ട് സ്വാ​ധീ​നി​ക്കു​ന്ന ഒ​ന്നെ​ന്ന നി​ല​യി​ല്‍ രാ​ഷ്ട്രീ​യ​ത്തോ​ടും രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രോ​ടും വ​ലി​യ ബ​ഹു​മാ​നം സൂ​ക്ഷി​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍. ലാ​ഘ​വ​ത്തോ​ടെ​യ​ല്ല ഞാ​ന്‍ രാ​ഷ്ട്രീ​യ​ത്തെ സ​മീ​പി​ക്കു​ന്ന​ത്. ഈ ​കു​റി​പ്പി​ലൂ​ടെ ഞാ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​യി ക​രു​തു​ന്നു.
ഉ​ണ്ണി മു​കു​ന്ദ​ൻ കു​റി​ച്ചു. ‌