+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാ​ക്സി ഡ്രൈ​വ​റു​ടെ ക​ഥ​പ​റ​യു​ന്ന ഇ​ന്ദ്ര​ജി​ത്ത് ചി​ത്രം; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

ഇ​ന്ദ്ര​ജി​ത്ത്, ബൈ​ജു സ​ന്തോ​ഷ്, അ​നൂ​പ് മേ​നോ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ വ​രു​ൺ ജി. ​പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. പ്രി​യ​ദ​ർ
ടാ​ക്സി ഡ്രൈ​വ​റു​ടെ ക​ഥ​പ​റ​യു​ന്ന ഇ​ന്ദ്ര​ജി​ത്ത് ചി​ത്രം; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

ഇ​ന്ദ്ര​ജി​ത്ത്, ബൈ​ജു സ​ന്തോ​ഷ്, അ​നൂ​പ് മേ​നോ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ വ​രു​ൺ ജി. ​പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. പ്രി​യ​ദ​ർ​ശ​നൊ​പ്പം സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​യാ​ളാ​ണ് വ​രു​ൺ ജി. ​പ​ണി​ക്ക​ർ.

ഹൈ​ലൈ​ൻ പി​ക്ചേ​ർ​സ് ഇ​ൻ അ​സോ​സി‌​യേ​ഷ​ൻ വി​ത്ത് ലെ​മ​ൺ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​കാ​ശ് ജി., ​സം​വി​ധാ​യ​ക​ൻ ദീ​പു ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു. സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു ടാ​ക്സി ഡ്രൈ​വ​ർ ത​ന്‍റെ ഒ​രു ആ​വ​ശ്യ​വു​മാ​യി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ന്നു. അ​വി​ടു​ത്തെ ചി​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ അ​യാ​ൾ​ക്ക് ആ ​സ്റ്റേ​ഷ​ൻ വി​ട്ട പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്കെ​ത്തു​ന്ന​തു​മാ​ണ് തി​ല്ല​ർ ജോ​ണ​റി​ൽ ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ര്യ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സാ​ബൂ മോ​ൻ, അ​ർ​ജു​ൻ ന​ന്ദ​കു​മാ​ർ, ബി​നോ​ജ് കു​ള​ത്തൂ​ർ, ദീ​പു ക​രു​ണാ​ക​ര​ൻ, സു​രേ​ഷ് കൃ​ഷ്ണ, അ​ല​ൻ​സി​യ​ർ, ബി​ജു പ​പ്പ​ൻ, ബാ​ലാ​ജി ശ​ർ​മ്മ, സ​ന്തോ​ഷ് ദാ​മോ​ദ​ര​ൻ, അ​ജി​ത് ധ​ന്വ​ന്തി​രി, മ​ല്ലി​കാ സു​കു​മാ​ര​ൻ, പാ​ർ​വ്വ​തി അ​രു​ൺ, അ​ഞ്ജ​നാ അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. ര​ച​ന- അ​രു​ൺ ക​രി​മു​ട്ടം. സം​ഗീ​തം-​രാ​ഹു​ൽ രാ​ജ്. ചാ​യാ​ഗ്ര​ഹ​ണം-​പ്ര​ശാ​ന്ത് കൃ​ഷ്ണ. എ​ഡി​റ്റിം​ഗ് -എം.​എ​സ്. അ​യ്യ​പ്പ​ൻ നാ​യ​ർ.