+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കാൻ പാർലമെന്‍റിൽ വെള്ളിയാഴ്ച വോട്ടെടുപ്പ്

ബർലിൻ: സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള ബില്ലിന് ജർമൻ പാർലമെന്‍റ് ഈയാഴ്ച തന്നെ അംഗീകാരം നൽകും. വെള്ളിയാഴ്ച ഈ വിഷയം വോട്ടിനിടാനാണ് സർക്കാർ പ്രഖ്യാപനം. സ്വന്തം മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാനാണ
ജർമനിയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കാൻ പാർലമെന്‍റിൽ വെള്ളിയാഴ്ച വോട്ടെടുപ്പ്
ബർലിൻ: സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള ബില്ലിന് ജർമൻ പാർലമെന്‍റ് ഈയാഴ്ച തന്നെ അംഗീകാരം നൽകും. വെള്ളിയാഴ്ച ഈ വിഷയം വോട്ടിനിടാനാണ് സർക്കാർ പ്രഖ്യാപനം. സ്വന്തം മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാനാണ് ചാൻസലർ അംഗല മെർക്കൽ തന്‍റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനിലെ അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യാഥാസ്ഥിതിക പാർട്ടി എന്ന നിലയിൽ സിഡിയുവിന്‍റെ പല എംപിമാരും നിർദേശത്തിനെതിരേ വോട്ട് ചെയ്യാൻ ഇടയുണ്ട്. എന്നാൽ, പ്രതിപക്ഷ പാർട്ടിയെങ്കിലും ഭരണ പങ്കാളികളായ എസ്പിഡിയിൽ ബില്ലിന് അനുകൂലമായ നിലപാടാണുള്ളത്. ഗ്രീൻ പാർട്ടിയിൽനിന്നും പിന്തുണ പ്രതീക്ഷിക്കുന്നു.

കഴിവതും എല്ലാ എംപിമാരും വിഷയത്തിൽ വോട്ട് രേഖപ്പെടുത്തണമെന്നാണ് സിഡിയുവിന്‍റെ പാർലമെന്‍ററി നേതാവ് വോൽക്കർ കൗഡർ ആവശ്യപ്പെട്ടിരിക്കുന്നത്. ബില്ലിനെ എതിർക്കുന്നവർ അതിനെ അനുകൂലിക്കുന്നവരുടെ നിലപാടിനെ മാനിക്കാൻ തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മെർക്കലിന്‍റെ വിശാല മുന്നണി കൂട്ടുകെട്ടിലെ കക്ഷിയായ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് പാർട്ടി (എസ്പിഡി) മെർക്കലിന്‍റെ പ്രഖ്യാപനത്തെ എതിർത്ത് രംഗത്തു വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ നാൾവരെയും മരവിപ്പിച്ചിട്ടിരുന്ന ഈ വിഷയത്തിൽ ഇപ്പോൾ കാണിയ്ക്കുന്ന ഉൽസാഹം വെറും തട്ടിപ്പാണന്നും വോട്ടു നേടാനുള്ള പുതിയ തന്ത്രമാണെന്നും എസ്പിഡി ചാൻസലർ സ്ഥാനാർത്ഥി മാർട്ടിൻ ഷുൾസ് തുറന്നടിച്ചത് മെർക്കലിന് ക്ഷീണം തട്ടിയേക്കും. സെപ്റ്റംബർ 24 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തിൽ വ്യക്തതവരുത്തി വോട്ടിനിട്ടാൽ മതിയാവുമെന്നാണ് ഷുൾസിന്‍റെ പാർട്ടി തീരുമാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ