+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാലാഖമാരുടെ സമരത്തിന് പിന്തുണയുമായി ടോണ്ടൻ സമൂഹം

ടോണ്ടൻ(സോമർസെറ്റ്): യുകെയിൽ നിന്നും നഴ്സ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ടോണ്ടൻ സമൂഹം മുൻപോട്ടു. യുകെയിലെ ചരിത്ര പ്രാധാന്യ പ്രദേശമായ ടോണ്ടനിൽ വസിക്കുന്ന മലയാളികളാണ് നഴ്സുമാരുടെ സമരത
മാലാഖമാരുടെ സമരത്തിന് പിന്തുണയുമായി ടോണ്ടൻ സമൂഹം
ടോണ്ടൻ(സോമർസെറ്റ്): യുകെയിൽ നിന്നും നഴ്സ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ടോണ്ടൻ സമൂഹം മുൻപോട്ടു. യുകെയിലെ ചരിത്ര പ്രാധാന്യ പ്രദേശമായ ടോണ്ടനിൽ വസിക്കുന്ന മലയാളികളാണ് നഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയത്.

യുകെയിൽ സോമർസെറ്റ് കൗണ്ടിയിലുള്ള ടോണ്ടൻ മലയാളി സമൂഹത്തിനു രാഷ്ട്രീയ സമരപോരാട്ടങ്ങളുടെയോ, മതത്തിന്‍റെ വേലിക്കെട്ടിന്‍റെയോ കഥകളൊന്നും ഇവിടെ പറയാനില്ല, പക്ഷേ അന്ധത അഭിനയിക്കുന്ന അധികാരവർഗ്ഗത്തിന്‍റെ ചൂഷണത്തിനു നേരെ കണ്ണടയ്ക്കുവാനും, നിലനിൽപിനുവേണ്ടി, മിനിമം വേതനത്തിനായ് ഒരുപറ്റം കാവൽമാലാഖാമാർ അവരുടെ വർഗത്തിനായ് നടത്തുന്ന അവകാശ പോരാട്ടങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാതെ മൗനം പാലിച്ചു മുന്നോട്ടു പോകുവാനോ ശീലിച്ചിട്ടില്ല. അതുതന്നെയാണ് ടോണ്ടൻ സമൂഹത്തെ യുകെയിൽ വേറിട്ട് നിർത്തുന്നതും.

കേരളത്തിൽ ആതുരസേവനത്തിന്‍റെ കാവൽഭടന്മാരായ UNA (United Nurses Association) നഴ്സിംഗ് സമൂഹത്തിനുവേണ്ടി നടത്തുന്ന നേരിന്‍റെ സമരം കത്തിപ്പടരുന്പോൾ, നഴ്സുമാർക്കു വലിയ അംഗീകാരവും ശന്പളവും ലഭിക്കുന്ന യുകെയിൽ ഇത്തരം ആശയപോരാട്ടങ്ങളുടെ പ്രസക്തി എന്താണെന്നു ചിന്തിച്ചേക്കാം. ഇന്നലെകളുടെ യാതനകൾ താണ്ടി ഒരുപാടുമുന്നോട്ടുപോയെങ്കിലും, വന്നവഴി മറക്കുവാനോ, തന്‍റെ സഹജീവികൾ, പിറന്നമണ്ണിൽ നേരിടുന്ന അവഗണന ഇപ്പോൾ നമ്മുടെ പ്രശ്നമല്ല എന്നുകരുതി സ്വാർഥതയോടെ മുന്നോട്ടുപോകുവാൻ ടോണ്ടൻ മലയാളി സമൂഹത്തിനു കഴിയില്ല എന്നതാണ് ഈ കൂട്ടായ്മ ഉയർത്തുന്ന ആശയത്തിന്‍റെ ഇന്നത്തെ പ്രസക്തി.