+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

'സാവിയോ ഫ്രണ്ട്സ് ഗ്രേറ്റ് ബ്രിട്ട'ന്‍റെ ഉദ്ഘാടനം ഞായറാഴ്ച

സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ കുട്ടികൾക്ക് വേണ്ടിയുള്ള പുതിയ സംഘടനയായ 'സാവിയോ ഫ്രണ്ട്സ് ഗ്രേറ്റ് ബ്രിട്ടൻ' രൂപത ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ ജൂലൈ രണ്ട് ഞായറാഴ
'സാവിയോ ഫ്രണ്ട്സ് ഗ്രേറ്റ് ബ്രിട്ട'ന്‍റെ  ഉദ്ഘാടനം ഞായറാഴ്ച
സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ കുട്ടികൾക്ക് വേണ്ടിയുള്ള പുതിയ സംഘടനയായ 'സാവിയോ ഫ്രണ്ട്സ് ഗ്രേറ്റ് ബ്രിട്ടൻ' രൂപത ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ ജൂലൈ രണ്ട് ഞായറാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്‍റിൽ ഉദ്ഘാടനം ചെയ്യും. പതിനാലു വയസ് വരെ മാത്രം ജീവിച്ച കത്തോലിക്കാ സഭയിലെ വിശുദ്ധൻ, ഡൊമിനിക് സാവിയോ ആണ് കമ്മീഷന്‍റെ മധ്യസ്ഥൻ. പാപത്തെക്കാൾ മരണം എന്നതായിരുന്നു വിശുദ്ധന്‍റെ ജീവിതത്തിലെ ആപ്തവാക്യം.

ഉദ്ഘാടന പരിപാടികൾക്ക് രൂപത ഡയറക്ടർ ഫാ. ജെയ്സണ്‍ കരിപ്പായി, കൈക്കാര·ാരായ റോയി ഫ്രാൻസീസ്, സുദീപ് എബ്രഹാം ആനിമേറ്റേഴ്സ് ആയ ജോസ് വർഗീസ്, സിനി ആന്‍റണി, പോൾ ആന്‍റണി എന്നിവർ ചേർന്ന് നേതൃത്വം നൽകും. സ്റ്റോക്ക് ഓണ്‍ ട്രെന്‍റിലെ മുഴുവൻ വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ രൂപതയിലെ മുഴുവൻ വൈദികരെയും, സംഘടന ആനിമേറ്റേഴ്സിന്‍റെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. പ്രായത്തിലും, ജ്ഞാനത്തിലും, മാതാപിതാക്ക·ാരുടെ പ്രീതിയിലും വളർന്നു വന്ന നസ്രത്തിലെ യേശുവിനെപ്പോലെ വളരുവാനും ശോഭിക്കുവാനും കുട്ടികൾക്ക് ’സാവിയോ ഫ്രണ്ട്സ്’ നേതൃത്വം നൽകും.

റിപ്പോർട്ട്: ബെന്നി വർക്കി പെരിയപ്പുറം