+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വലിയകുടുംബം അനുഗ്രഹീതം; യുകെകെസിഎ കണ്‍വൻഷനിൽ ആദരിക്കുന്നു

ചെൽട്ടണ്‍ഹാം: ജൂലൈ എട്ടിന് ചെൽട്ടണ്‍ഹാമിലെ ജോക്കി ക്ലബിൽ 16ാമത് യുകെകെസിഎ കണ്‍വൻഷൻ നടക്കുന്പോൾ അഞ്ചുമക്കളുള്ള ദന്പതികളെ പ്രത്യേകമായി ആദരിക്കും. അണുകുടുംബ ചിന്താഗതിയിൽ നിന്നും ദൈവം ദാനമായി നൽകിയ മക
വലിയകുടുംബം അനുഗ്രഹീതം; യുകെകെസിഎ കണ്‍വൻഷനിൽ ആദരിക്കുന്നു
ചെൽട്ടണ്‍ഹാം: ജൂലൈ എട്ടിന് ചെൽട്ടണ്‍ഹാമിലെ ജോക്കി ക്ലബിൽ 16-ാമത് യുകെകെസിഎ കണ്‍വൻഷൻ നടക്കുന്പോൾ അഞ്ചുമക്കളുള്ള ദന്പതികളെ പ്രത്യേകമായി ആദരിക്കും. അണുകുടുംബ ചിന്താഗതിയിൽ നിന്നും ദൈവം ദാനമായി നൽകിയ മക്കളെ കണ്‍വൻഷൻ വേദിയിൽ പ്രത്യേകമായി അനുമോദിക്കുകുയും ആദരിക്കുകയും ചെയ്യും യുകെകെസിഎയുടെ യൂണിറ്റുകളിൽ അഞ്ചുമക്കളുള്ള ഇതിനുമുൻപ് ആദരിക്കാത്ത കുടുംബങ്ങളുടെ വിവരം യുകെകെസിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ അറിയിക്കേണ്ടതാണ്.

16-ാമത് യുകെകെസിഎ കണ്‍വൻഷനിൽ ഇത്തവണ റാലിയിൽ കടുത്തമത്സരമായിരിക്കും നടക്കുക. ഓരോ യൂണിറ്റുകളും അതീവ രഹസ്യമായി റാലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. സഭാ, സമുദായ സ്നേഹം ആത്മാവിൽ അഗ്നിയായി ക്നാനായ ജനത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി ഓരോ യുണിറ്റും ശക്തിപ്രകടനത്തിനായി ഒരുങ്ങുകയാണ്. ക്നാനായ അഢ്യത്വവും രാജകീയ പ്രൗഢിയും ജ്വലിക്കുന്ന കണ്‍വൻഷൻ വേദിയിൽ അതിമനോഹരവും നയാനകരവുമായ കലാപരിപാടികൾ അരങ്ങേറും.

യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുറി, ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് വാലച്ചിറ, ജോ. സെക്രട്ടറി പുത്തൻകുളം, ജോ. ട്രഷറർ ഫിനിൽ കളത്തികോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലിൽ, റോയി പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: ജോസ് പുത്തൻകുളം