+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടോറികളും ഡിയുപിയും ധാരണയിൽ: ബ്രിട്ടനിൽ സർക്കാർ രൂപീകരണം യാഥാർഥ്യമാകുന്നു

ലണ്ടൻ: കണ്‍സർവേറ്റീവ് പാർട്ടി പ്രധാനമന്ത്രിയായി തെരേസ മേയ്ക്ക് തുടരാൻ പിന്തുണയുമായി ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി (ഡിയുപി) സർക്കാർ രൂപവൽകരിക്കാനുള്ള കരാറിൽ കണസർവേറ്റീവ് പാർട്ടിയുടെയും ഡിയുപിയ
ടോറികളും ഡിയുപിയും ധാരണയിൽ: ബ്രിട്ടനിൽ സർക്കാർ രൂപീകരണം യാഥാർഥ്യമാകുന്നു
ലണ്ടൻ: കണ്‍സർവേറ്റീവ് പാർട്ടി പ്രധാനമന്ത്രിയായി തെരേസ മേയ്ക്ക് തുടരാൻ പിന്തുണയുമായി ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി (ഡിയുപി) സർക്കാർ രൂപവൽകരിക്കാനുള്ള കരാറിൽ കണസർവേറ്റീവ് പാർട്ടിയുടെയും ഡിയുപിയുടെയും ചീഫ് വിപ്പുമാർ ഒപ്പുവെച്ചു.

കണ്‍സർവേറ്റീവ് പാർട്ടി ഡിയുപിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സർക്കാർ രൂപവൽ്കരിക്കാൻ സഹകരിക്കുമെന്ന കരാറിൽ ഒപ്പുവെച്ചത്. പാർലമെന്‍റ് കാലയളവ് വരെ കരാർ നിലനിൽക്കുമെന്നും രണ്ടുവർഷത്തിനുശേഷം കരാർ പുതുക്കുമെന്നും ഡിയുപി വൃത്തങ്ങൾ അറിയിച്ചു.

ഡിയുപിയുമായി കരാറുണ്ടാക്കുന്നതിൽ കണ്‍സർവേറ്റിവ് പാർട്ടിയിൽതന്നെ ഭിന്നിപ്പുണ്ടായിരുന്നു. ആഗോള താപനം, ഗർഭഛിദ്രം, സ്വവർഗാനുയായികളുടെ അവകാശം എന്നീ വിഷയങ്ങളിൽ ഡിയുപിയുടെ നിലപാടാണ് അഭിപ്രായവ്യത്യാസത്തിന് കാരണം. നിലപാടുകൾ എന്തുതന്നെയായാലും നിലവിൽ അവരെ പിന്തുണ തേടേണ്ട അവസ്ഥയാണ് നിലനിന്നിരുന്നത്.

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാകാതിരുന്ന തെരേസയെ ഒഴിവാക്കി വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സനെ പ്രധാനമന്ത്രി പദത്തിലേക്കും നേതൃതലത്തിലേക്ക് പരിഗണിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഡയുപിയുമായി തെരേസ നിരന്തര ചർച്ചകൾ നടത്തി വന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ