+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂന്തോട്ട നഗരിയിൽ വീണ്ടും ചരിത്രം രചിക്കാൻ മാസ് ടോണ്ടൻ ; റംസാൻ ആഘോഷവും മാസ് വാർഷികവും

ടോണ്ടൻ (സോമർസെറ്റ്): മലയാള ഭാഷ പഠിക്കുവാനും പ്രചരിപ്പിക്കുവാനും അതുവഴി മലയാളത്തനിമയുള്ള കൂട്ടായ്മയും സാംസ്കാരിക പൈതൃകവും പുതിയ തലമുറയ്ക്ക് പകർന്നു നൽകുവാൻ ലക്ഷ്യമിട്ട് രൂപീകൃതമായ ന്ധമലയാളം സാംസ്കാരി
പൂന്തോട്ട നഗരിയിൽ വീണ്ടും ചരിത്രം രചിക്കാൻ  മാസ് ടോണ്ടൻ ; റംസാൻ ആഘോഷവും മാസ് വാർഷികവും
ടോണ്ടൻ (സോമർസെറ്റ്): മലയാള ഭാഷ പഠിക്കുവാനും പ്രചരിപ്പിക്കുവാനും അതുവഴി മലയാളത്തനിമയുള്ള കൂട്ടായ്മയും സാംസ്കാരിക പൈതൃകവും പുതിയ തലമുറയ്ക്ക് പകർന്നു നൽകുവാൻ ലക്ഷ്യമിട്ട് രൂപീകൃതമായ ന്ധമലയാളം സാംസ്കാരിക സമിതിയുടെന്ധ പ്രഥമ യൂണിറ്റ് ന്ധമാസ് ടോണ്ടൻന്ധ ഒരു വർഷം പിന്നിടുന്പോൾ ന്ധസൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന്ന്ധ പുകൾപെറ്റ യുകെയിൽ സൗത്ത്വെസ്റ്റിന്‍റെ പൂന്തോട്ടനഗരിയെന്ന് വിശേഷിപ്പിക്കുന്ന ടോണ്ടനിൽ (സോമർസെറ്റ്) ചരിത്രത്തിൽ ഇടം നേടുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്തു കൊണ്ട് റംസാൻ ആഘോഷരാവിന് തിരിതെളിയിക്കുന്നു.

ഓണം, ക്രിസ്തുമസ് ന്യൂഇയർ, വിഷു ഈസ്റ്റർ എന്നീ ആഘോഷങ്ങൾ യുകെ മലയാളിക്കന്യമല്ല. എന്നാൽ സ്വാന്തന്ത്രദിനം, കേരളപ്പിറവി എന്നിവ ഗാംഭീര്യമായി ആഘോഷിച്ചത് തികച്ചും വ്യത്യസ്തവും മലയാളികൾക്ക് ഏറെ അഭിമാനം പകരുന്നതുമായിരുന്നു. ചരിത്രപ്രസിദ്ധമായ ടോണ്ടൻ കാർണിവലിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ചരിത്രത്തിൽ അതൊരു പുതിയ അധ്യായമായി. സ്വന്തം ക്രിക്കറ്റ് ടീം, മാസ്സ് കെയർ മൊമൻറ്സ് (നഴ്സിംഗ് ഏജൻസി), ഷോർട്ട് ഫിലിം, ഐഇഎൽടിഎസ് പരിശീലനം, മലയാളം ക്ലാസ്, സംഗീത സാഹിത്യ ചർച്ച ക്ലാസുകൾ എന്നിങ്ങനെ അനേകം സംരംഭങ്ങൾക്ക്് തുടക്കമിടാനും വൻ വിജയത്തിലെത്തിക്കുവാനും കഴിഞ്ഞു.

മാനവസംസ്കാരത്തിന്‍റെ ആത്മാവ് മതമൈത്രിയിലാണെന്ന് കണ്ടറിഞ്ഞ മാസേ ടോണ്ടൻ ത്യാഗോജ്ജ്വലമായ നോന്പിന്‍റെ പുണ്യദിനം ന്ധറംസാൻന്ധ ആഘോഷിക്കുന്പോൾ യുകെ മലയാളി സമൂഹത്തിനാകെ ഉൾപ്പുളകം നൽകുന്ന ചരിത്രനാഴികകല്ലായി മാറുമെന്നതിൽ സംശയമില്ല. ജൂണ്‍ 28 ബുധനാഴ്ച വൈകീട്ട് 4 മുതൽ രാത്രി 10 വരെ നടക്കുന്ന ആഘോഷപരിപാടികൾ മാസ് യുകെ രക്ഷാധികാരിയും ഗായകനുമായ രാജഗോപാൽ കോങ്ങാട് ഉദ്്ഘാടനം ചെയ്യും.

മാസ്സ് ടോണ്ടൻ പ്രസിഡന്‍റ് ബൈജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. അബ്ദുൽ റൗഫ് ലൈൻമാൻ റംസാൻ ദിന സന്ദേശം നൽകും. വൈസ് പ്രസിഡന്‍റ് ജിജോ വർഗീസ്, ട്രഷറർ സെബാസ്റ്റ്യൻ കുര്യാടൻ, പിആർഒ സോമരാജൻ നായർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും. എച്ച്ആർ മാനേജർ നിസാർ മനസിൽ സ്വാഗതവും ഐടി സെക്രട്ടറി ധ്വിതീഷ് പിള്ള കൃതജ്ഞതയും പറയും.