+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്എംഎയുടെ പടക്കുതിരകൾ വഴി വീണ്ടും ഒരു പൊൻതൂവൽ കൂടി

ബർമിംഗ്ഹാമം: യുക്മ നാഷണൽ സ്പോർട്സ് മീറ്റിൽ സ്റ്റാഫ്ഫോർഡ്ഷയർ മലയാളി അസോസിയേഷന്‍റ പടക്കുതിരകൾ മൂന്നു വക്തിഗദ ചാന്പ്യൻഷിപ്പോടെ നാഷണൽ ചാന്പ്യൻഷിപ്പ്് പട്ടം കരസ്ഥമാക്കി.കഴിഞ്ഞ ദിവസം ബിർമിംഗ്ഹാമില
എസ്എംഎയുടെ പടക്കുതിരകൾ വഴി വീണ്ടും ഒരു പൊൻതൂവൽ കൂടി
ബർമിംഗ്ഹാമം: യുക്മ നാഷണൽ സ്പോർട്സ് മീറ്റിൽ സ്റ്റാഫ്ഫോർഡ്ഷയർ മലയാളി അസോസിയേഷന്‍റ പടക്കുതിരകൾ മൂന്നു വക്തിഗദ ചാന്പ്യൻഷിപ്പോടെ നാഷണൽ ചാന്പ്യൻഷിപ്പ്് പട്ടം കരസ്ഥമാക്കി.

കഴിഞ്ഞ ദിവസം ബിർമിംഗ്ഹാമിലെ വിൻഡ്ലി ലിഷർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന നൂറിൽപരം അസോസിയേഷനുകൾ അംഗങ്ങളായിട്ടുള്ള യുക്മ നാഷണൽ സ്പോർട്സ് മീറ്റിൽ മറ്റു പ്രമുഖ അസ്സോസിയേഷനുകളെയും പിൻതള്ളിക്കണ്ടാണ് എന്നും യൂകെയിലെ മറ്റു അസോസിയേഷനുകൾക്കു മാതൃക ആയിട്ടുള്ള സ്റ്റാഫ്ഫോർഡ്ഷയർ മലയാളി അസ്സോസിയേഷന്‍റ കരുത്തുറ്റ പടക്കുതിരകൾ മൂന്നു നാഷണൽ ചാന്പ്യൻഷിപ്പ് കരസ്ഥാമാക്കിയത്. റയാൻ ജോബി , അനീഷ വിനു, ഷാരോണ്‍ ടെറൻസ് എന്നിവരാണ് വക്തിഗദ ചാംപ്യൻഷിപ് സ്വന്തമാക്കിയത്. ആഞ്ചലീന സിബി, സിയന്ന സോണി, നികിത സിബി, നോയൽ സിബി, അസോസിയേഷൻ പ്രസിഡന്‍റ് വിനു ഹോർമിസ് എന്നിവരാണ് വിവിധ മത്സരങ്ങളിൽ പ്രധാനമായും വിജയികളായത്. മത്സരങ്ങളിൽ പങ്കെടുക്കുകയും, വിജയിക്കുകയും ചെയ്തവരോടുള്ള നന്ദി ഈയവസരത്തിൽ എസ് എം എ പ്രസിഡന്‍റ് വിനു ഹോർമിസ്, സെക്രട്ടറി ജോബി ജോസ് എന്നിവർ അറിയിച്ചു.