+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ വാരാഘോഷത്തിൽ കൊളോണ്‍ കേരള സമാജത്തിന്‍റെ പ്രാതിനിധ്യം ശ്രദ്ധേയമായി

കൊളോണ്‍: കൊളോണ്‍ നഗരസഭയും ഇന്തോ ജർമ്മൻ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന ഒന്പതാമത് ഇന്ത്യൻ വാരാഘോഷത്തിന് ജൂണ്‍ 23 ന് തുടക്കമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യൻ വാരാഘോഷം കൊളോണ്‍ നഗരത്തിലാണ്
ഇന്ത്യൻ വാരാഘോഷത്തിൽ കൊളോണ്‍ കേരള സമാജത്തിന്‍റെ പ്രാതിനിധ്യം ശ്രദ്ധേയമായി
കൊളോണ്‍: കൊളോണ്‍ നഗരസഭയും ഇന്തോ ജർമ്മൻ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന ഒന്പതാമത് ഇന്ത്യൻ വാരാഘോഷത്തിന് ജൂണ്‍ 23 ന് തുടക്കമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യൻ വാരാഘോഷം കൊളോണ്‍ നഗരത്തിലാണ് അരങ്ങേറുക.

മേയർ അന്ത്രയാസ് വോൾട്ടർ, ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോണ്‍സൽ ജനറൽ സോണി ഡാഹിയ, പ്രഫ. ഡോ. ക്ളൗസ് ഷ്നൈഡർ, ഇന്തോ ജർമൻ ഫോറം പ്രസിഡന്‍റ് റൂത്ത് ഹീപ്പ് എന്നിവർ ചേർന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്തു.

കൊളോണ്‍ കേരള സമാജം സ്പോണ്‍സർ ചെയ്ത ആർട്ടിസ്റ്റുകളായ പ്രശസ്ത നർത്തകി റീന പത്രോസ് അവതരിപ്പിച്ച കൂച്ചിപ്പുടി നൃത്തം, ലെയാ ഗ്രൂപ്പ് അവതരിപ്പിച്ച ക്ളാസിക്കൽ ഗ്രൂപ്പ് നൃത്തം, പെരാനാ പുണ്യമൂർത്തിയുടെ ക്ളാസിക്കൽ നൃത്തം, അരുപ് സെൻ ഗുപ്ത (തബല), സുഗത റോയ് ചൗധരി(സിത്താർ) എന്നിവരുടെ ഇന്ത്യൻ ശാസ്ത്രീയ സംഗീതം, ഹരി ഓം മന്ദിർ അവതരിപ്പിച്ച ഫോൾക്ക് ഡാൻസ് തുടങ്ങിയ പരിപാടികൾ ഉദ്ഘാടന ദിവസത്തെ സന്പുഷ്ടമാക്കി. പ്രവേശനം സൗജന്യമായിരുന്നു. പരിപാടികൾ യൂർഗൻ തോമസ് മോഡറേറ്റ് ചെയ്തു.

വർഷം തോറും നടത്തുന്ന ഇന്ത്യൻ വാരാഘോഷം മുഖേന ഇന്ത്യയുമായും പ്രത്യേകിച്ച് കേരളവുമായും വാണിജ്യം,കല, സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ ജർമൻകാർക്ക് ഒരു തുറവുണ്ടാക്കാൻ സാധിക്കുന്നുണ്ടെന്ന് കോണ്‍സൽ ജനറലും കൊളോണ്‍ സിറ്റി മേയറും അഭിപ്രായപ്പെട്ടു.

കൊളോണ്‍ നൊയെമാർക്ക്റ്റിലെ റൗട്ടൻസ്ട്രൗഹ് ജോസ്റ്റ് മ്യൂസിയം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യൻ വാരാഘോഷത്തിൽ ജർമനിയിലെ മലയാളി കുടിയേറ്റത്തിന്‍റെ ആദ്യകാല ചരിത്രങ്ങളും മലയാളി നഴ്സുമാരുടെ ചിത്രങ്ങൾ അടങ്ങിയ പ്രദർശനം ഒരുക്കിയത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു. കൊളോണ്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യവസായം, വിദ്യാഭ്യാസം, സാഹിത്യം, സാംസ്കാരികം, യോഗ തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും വർക്ക് ഷോപ്പുകളും നടത്തുന്നുന്നതിനു പുറമെ മലയാളി നഴ്സുമാരെക്കുറിച്ച് ജർമൻ ഭാഷയിൽ ഒരുക്കിയ ഡോക്കുമെന്‍ററി പ്രദർശനം (ബ്രൗണ്‍ ഏയ്ഞ്ചൽസ്) ജൂണ്‍ 30 ന്(വെള്ളി) നടത്തുന്നുണ്ട്. സമാജം അംഗങ്ങൾക്കും കുടുംബങ്ങൾക്കും പ്രവേശനം സൗജന്യമായിരിക്കും.

ഓഡിറ്റോറിയത്തിനു പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കരകൗശലസാധനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിച്ചത് പങ്കെടുക്കാനെത്തിയ ജർമൻകാർക്ക് കൂടുതൽ ഉണർവേകി.

കൊളോണ്‍ കേരള സമാജം ഭാരവാഹികളായ ജോസ് പുതുശേരി (പ്രസിഡന്‍റ്), ഡേവീസ് വടക്കുംചേരി (സെക്രട്ടറി),സെബാസ്റ്റൻ കോയിക്കര (വൈസ് പ്രസിഡന്‍റ്), പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടി), ജോസ് കുന്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), ജോസ് നെടുങ്ങാട് എന്നിവരെ കൂടാതെ മേരി പുതുശേരി, എൽസി വടക്കുംചേരി, സാലി ചിറയത്ത്, മോളി നെടുങ്ങാട്, ഷീന കുന്പിളുവേലിൽ, അമ്മിണി കോയിക്കര എന്നിവരുടെ സഹകരണം സജീവമായിരുന്നു. പരിപാടിയിൽ ഏകദേശം മുന്നൂറോളം പേർ പങ്കെടുത്തതിൽ നിരവധി മലയാളികളും ഉണ്ടായിരുന്നു. വാരാഘോഷം ജൂലൈ രണ്ടിന് സമാപിക്കും.