+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ ദേശീയ കായികമേള: ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാണ്ട്സ് റീജണ്‍ ജേതാക്കൾ

ബർമിംഗ്ഹാം: യുകെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ കായിക മാമങ്കത്തിന് ആവേശകരമായ പരിസമാപ്തി കുറിച്ച് ശനിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന യുക്മ ദേശീയ കായികമേളയിൽ 225 പോയിന്‍റ് നേടി ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാണ്
യുക്മ ദേശീയ കായികമേള: ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാണ്ട്സ് റീജണ്‍ ജേതാക്കൾ
ബർമിംഗ്ഹാം: യുകെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ കായിക മാമങ്കത്തിന് ആവേശകരമായ പരിസമാപ്തി കുറിച്ച് ശനിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന യുക്മ ദേശീയ കായികമേളയിൽ 225 പോയിന്‍റ് നേടി ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാണ്ട്സ് റീജണ്‍ ചാന്പ്യന്മാരായി.

101 പോയിന്‍റ് നേടി സൗത്ത് വെസ്റ്റ് റീജണ്‍ റണ്ണേഴ്സ് അപ്പും 65 പോയിന്‍റ് നേടി ഈസ്റ്റ് ആംഗ്ലീയ റീജണ്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

അസോസിയേഷനുകളിലെ ഒന്നാമാനാകുവാൻ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മിഡ്ലാണ്ട്സ് റീജണിലെ മൂന്നു സംഘടനകൾ നേരിയ പോയിന്‍റുകളുടെ വ്യത്യാസത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. 58 പോയിന്‍റ് നേടി എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് ചാന്പ്യൻമാർക്കുള്ള ട്രോഫി സ്വന്തമാക്കിയപ്പോൾ 56 പോയിന്‍റ് നേടി ആഇങഇ ബർമിംഗ്ഹാം റണ്ണേഴ്സ് അപ്പും ആയി. 51 പോയിന്‍റ് നേടിയ നനീട്ടൻ കേരള ക്ലബ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വടം വലി മത്സരത്തിൽ ടണ്‍ബ്രിഡ്ജ് വെൽസ് ടസ്ക്കെഴ്സ് വിജയിച്ചു. കവൻട്രി കേരള കമ്യൂണിറ്റിക്കാണ് രണ്ടാം സ്ഥാനം.

രാവിലെ 11ന് ആരംഭിച്ച കായികമേള യുക്മ ദേശീയ അധ്യക്ഷൻ മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നാഷണൽ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് അധ്യക്ഷത വഹിച്ചു. നാഷണൽ ജോയിന്‍റ് ട്രഷററും കായികമേള കോഓർഡിനേറ്ററുമായ ജയകുമാർ നായർ, നാഷണൽ ട്രഷറർ അലക്സ് വർഗീസ്, യുക്മ നാഷണൽ വൈസ് പ്രസിഡന്‍റ് സുജു ജോസഫ്, നാഷണൽ ജോയിന്‍റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ നാഷണൽ,റീജണൽ,അസോസിയേഷൻ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും കായികമേളയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.