+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുകെകെസിഎ കണ്‍വൻഷൻ : പൊന്തിഫിക്കൽ കുർബാന ഭക്തി സാന്ദ്ര മാക്കുവാൻ ലൈവ് ഓർക്കസ്ട്ര

ലണ്ടൻ: യുകെയിലെ ക്നാനായ സമൂഹം ആവേശപൂർവം കാത്തിരിക്കുന്ന പതിനാറാമത് യുകെകെസിഎ കണ്‍വൻഷൻ വിശുദ്ധ കുർബാനയെ ഭക്തി സാന്ദ്രമാക്കുവാൻ ലൈവ് ഓർക്കസ്ട്രയും. മാർ ജോസഫ് പണ്ടാരശേരി കാർമികത്വം വഹിക്കുന്ന വിശുദ്ധ കു
യുകെകെസിഎ കണ്‍വൻഷൻ :  പൊന്തിഫിക്കൽ കുർബാന ഭക്തി സാന്ദ്ര മാക്കുവാൻ  ലൈവ് ഓർക്കസ്ട്ര
ലണ്ടൻ: യുകെയിലെ ക്നാനായ സമൂഹം ആവേശപൂർവം കാത്തിരിക്കുന്ന പതിനാറാമത് യുകെകെസിഎ കണ്‍വൻഷൻ വിശുദ്ധ കുർബാനയെ ഭക്തി സാന്ദ്രമാക്കുവാൻ ലൈവ് ഓർക്കസ്ട്രയും. മാർ ജോസഫ് പണ്ടാരശേരി കാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയിൽ വിവിധ വാദ്യോപകരണങ്ങൾ ചേർത്തിണക്കിയ ഗായക സംഘം കുർബാനയെ കൂടുതൽ പരിശുദ്ധമാക്കും.

ജൂലൈ എട്ടിന് രാവിലെ ഒന്പതിന് പ്രസിഡന്‍റ് ബിജു മടക്കക്കുഴി കത്തിച്ച മെഴുകുതിരി നൽകി മാർ പണ്ടാരശേരിനെ സ്വീകരിക്കും .തുടർന്നു കണ്‍വൻഷന് തുടക്കമായി പതാക ഉയർത്തും. മാർ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാർമികത്വത്തിൽ നിരവിധി വൈദീകർ വിശുദ്ധ കുർബാനയിൽ പങ്കുചേരും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ വചന സന്ദേശം നൽകും കർദിനാളിന്‍റെ പ്രതിനിധിയായി പങ്കെടുക്കുന്ന മാർ പോൾ മക്കലിൻ അനുഗ്രഹ പ്രഭാഷണം നടത്തും.

ഇത്തവണ റാലി മത്സരം കടുപ്പമേറും. എല്ലാ യൂണിറ്റുകളും റാലിയിൽ സമ്മാനം നേടുന്നതിനായി തിരക്കേറിയ ഒരുക്കത്തിലാണ് .മൂന്ന് വിഭാഗാളിലായിട്ടാണ് റാലി മത്സരം നടക്കുന്നത് .ഓരോ യൂണിറ്റിന്‍റെയും ശക്തി പ്രകടനം കൂടിയായിരിക്കും റാലി മത്സരം.

കണ്‍വൻഷൻ വിജയത്തിന് പ്രസിഡന്‍റ് ബിജു മടക്കക്കുഴി ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര ട്രഷറർ ബാബു തോട്ടം വൈസ് പ്രസിഡന്‍റ് ജോസ് മുഖച്ചിറ ജോയിന്‍റ് സെക്രട്ടറി സഖറിയ പുത്തൻകളം ജോയിന്‍റ് ട്രഷർ ഫിനിൽ കള്ളത്തിൽകോട്ട് ഉപേദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.