+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുർക്കിയിലെ വാട്ടർ പാർക്കിൽ അഞ്ച് പേർ ഷോക്കേറ്റ് മരിച്ചു

ഇസ്താംബുൾ: വടക്കു പടിഞ്ഞാറൻ തുർക്കിയിലെ വാട്ടർ പാർക്കിൽ അഞ്ച് പേർ വെള്ളത്തിൽ നിന്നു ഷോക്കേറ്റു മരിച്ചു. ഇസ്താംബുളിൽനിന്ന് 100 കിലോമീറ്റർ അകലെ സകാര്യ പ്രവിശ്യയിലുള്ള അകിസി നഗരത്തിലാണ് സംഭവം.മൂന്ന
തുർക്കിയിലെ വാട്ടർ പാർക്കിൽ അഞ്ച് പേർ ഷോക്കേറ്റ് മരിച്ചു
ഇസ്താംബുൾ: വടക്കു പടിഞ്ഞാറൻ തുർക്കിയിലെ വാട്ടർ പാർക്കിൽ അഞ്ച് പേർ വെള്ളത്തിൽ നിന്നു ഷോക്കേറ്റു മരിച്ചു. ഇസ്താംബുളിൽനിന്ന് 100 കിലോമീറ്റർ അകലെ സകാര്യ പ്രവിശ്യയിലുള്ള അകിസി നഗരത്തിലാണ് സംഭവം.

മൂന്നു കുട്ടികളാണ് ആദ്യം അപകടത്തിൽപ്പെട്ടത്. 12, 15, 17 വയസുള്ളവരാണ് മരിച്ച കുട്ടികൾ. അവരെ രക്ഷിക്കാനിറങ്ങിയ പാർക്ക് മാനേജർക്കും (58) മകനും (30) ഷോക്കേറ്റു മരിച്ചു. എല്ലാവരും തുർക്കി പൗര·ാരാണ്.

പൂളിൽ എങ്ങനെ വൈദ്യുതി പ്രവാഹം വന്നു എന്നു വ്യക്തമായിട്ടില്ല. പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ