+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്മാർട്ട് കാറുമായി റേഞ്ച് റോവർ

ലണ്ടൻ: സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചുമൊക്കെ കണ്ടു. പിന്നെ സ്മാർട്ട് ഉപകരണങ്ങൾ നിറഞ്ഞ സ്മാർട്ട് ഹോമുകൾ വരെയായി. ഇപ്പോഴിതാ സ്മാർട്ട് കാറും പുറത്തിറങ്ങുന്നു.റേഞ്ച് റോവറാണ് സ്മാർട്ട് കാറിനു പിന
സ്മാർട്ട് കാറുമായി റേഞ്ച് റോവർ
ലണ്ടൻ: സ്മാർട്ട് ഫോണും സ്മാർട്ട് വാച്ചുമൊക്കെ കണ്ടു. പിന്നെ സ്മാർട്ട് ഉപകരണങ്ങൾ നിറഞ്ഞ സ്മാർട്ട് ഹോമുകൾ വരെയായി. ഇപ്പോഴിതാ സ്മാർട്ട് കാറും പുറത്തിറങ്ങുന്നു.

റേഞ്ച് റോവറാണ് സ്മാർട്ട് കാറിനു പിന്നിൽ. ട്രാഫിക് ലൈറ്റുകൾ മനസിലാക്കാനും ജംഗ്ഷനുകളിൽ ഏറ്റവും സുരക്ഷിതമായ തീരുമാനങ്ങളെടുക്കാനും എമർജൻസി വാഹനങ്ങൾ തിരിച്ചറിഞ്ഞ് വഴി മാറിക്കൊടുക്കാനുമെല്ലാം ഇതിനു സാധിക്കും.

ഏതാനും മാസത്തിനുള്ളിൽ കാർ വിപണിയിലിറക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ബ്രിട്ടനിൽ ഡ്രൈവർലെസ് കാർ ഡിസൈൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി പ്രകാരം ന്ധലഭിച്ച ഇരുപതു മില്യണ്‍ പൗണ്ട് ഉപയോഗിച്ചാണ് പുതിയ കാർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സ്പോർട്ട് എന്നാണ് പുതിയ മോഡലിനു പേര്. ന്യുനീറ്റനിലെ ഹോറിബ മിറ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുന്ന നിരവധി പരീക്ഷണ വാഹനങ്ങളിലൊന്നാണിത്. ഇന്‍റീരിയർ മിററിനു പിന്നിലും ഡാഷ്ബോർഡിലും ഘടിപ്പിച്ചിരിക്കുന്ന കാമറകളാണ് കാറിനു കണ്ണായി പ്രവർത്തിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ