+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുകെയിലെ മലയാറ്റൂർ തിരുനാളിന് ജൂണ്‍ 25ന് കൊടിയേറും: തിരുക്കർമങ്ങൾ വൈകുന്നേരം 5 മുതൽ

മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് പ്രശസ്തമായ മാഞ്ചസ്റ്റർ നാളെ മുതൽ തിരുനാൾ ലഹരിയിലേക്ക്. ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റവ.ഡോ.ലോനപ്പൻ അര
യുകെയിലെ മലയാറ്റൂർ തിരുനാളിന് ജൂണ്‍ 25ന് കൊടിയേറും: തിരുക്കർമങ്ങൾ വൈകുന്നേരം 5 മുതൽ
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് പ്രശസ്തമായ മാഞ്ചസ്റ്റർ നാളെ മുതൽ തിരുനാൾ ലഹരിയിലേക്ക്. ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റവ.ഡോ.ലോനപ്പൻ അരങ്ങാശേരി പതാക ഉയർത്തുന്നതോടെ മാഞ്ചസ്റ്റർ ഉത്സവ ലഹരിയിൽ ആവും.

വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പ്രദക്ഷിണം സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ പ്രവേശിച്ച ശേഷം ലദീഞ്ഞും തിരുസ്വരൂപ വെഞ്ചരിപ്പും പ്രസുദേന്തി വാഴ്ചയും നടക്കും. ദിവ്യബലിയെ തുടർന്നാണ് കൊടിയേറ്റും പരന്പരാഗതമായ ഉത്പന്ന ലേലവും നടക്കുക. വികാരി റവ. ഡോ.ലോനപ്പൻ അരങ്ങാശേരി തിരുക്കർമങ്ങൾക്ക് മുഖ്യകാർമികനാകും.

തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് ദിവ്യബലിയും മധ്യസ്ഥാപ്രാർഥനകളും നടക്കും. ഫാ.തോമസ് തൈക്കൂട്ടത്തിൽ, ഫാ.നിക്കോളാസ് കേണ്‍, ഫാ.സജി മലയിൽപുത്തൻപുര, ഫാ.ജിനോ അരീക്കാട്ട്, റവ. ഡോ. തോമസ് പറയടിയിൽ എന്നിവർ തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ ജൂലൈ ഒന്നിന് വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ നടക്കുന്ന തിരുനാൾ തിരുക്കർമങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ കാർമികത്വം വഹിക്കും. തിരുനാൾ പ്രദക്ഷിണത്തെതുടർന്ന് വിഥിൻഷോ ഫോറം സെന്‍ററിൽ യുകെയിലെ പ്രമുഖ മ്യൂസിക് ബാൻഡായ റെയിൻബോ രാഗസ് ഒരുക്കുന്ന ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെയുള്ള ഗാനമേള പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ നയിക്കും. ഐഡിയ സ്റ്റാർ സിംഗർ ഡോ. വാണി ജയറാം ഉൾപ്പെടെയുള്ള ഗായകർ അണിനിരക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

ഇടവ വികാരി റവ. ഡോ.ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മിറ്റികൾ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ