+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൂക്കനിൽ സീറോ മലബാർ കുടുംബസംഗമം ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: പ്രവാസ ജീവിതത്തിന്‍റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിനോദത്തിന്‍റെ വർണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാർ സഭയുടെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന സീറോ മലബാർ സഭ കു
ലൂക്കനിൽ സീറോ മലബാർ കുടുംബസംഗമം ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഡബ്ലിൻ: പ്രവാസ ജീവിതത്തിന്‍റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിനോദത്തിന്‍റെ വർണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാർ സഭയുടെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന സീറോ മലബാർ സഭ കുടുംബ സംഗമം ജൂണ്‍ 24 ശനിയാഴ്ച്ച രാവിലെ 10 മുതൽ ലൂക്കൻ വില്ലേജ് യൂത്ത് സെന്‍ററിലാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഐറീഷ് മാന്ത്രികൻ നയിക്കുന്ന മാജിക്കും പപ്പറ്റ് ഷോയും കുതിര സവാരിയും ഡബ്ലിൻ സീറോ മലബാർ സഭ ഥീൗവേ കഴിശലേ നേതൃത്വം നൽകുന്ന ഫ്ലാഷ് മോബും കുടുംബ സംഗമത്തെ ആകർഷകമാക്കും.

ഒൻപത് മാസ് സെന്‍ററുകളെ ഒരു കുടക്കീഴിൽ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കാനും, നർമ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങൾ മുതിർന്നവർക്കും, കുട്ടികൾക്കും, ദന്പതികൾക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.


സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, കേരള രുചിയുള്ള വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബസംഗമവേദിയെ വർണാഭമാക്കും. പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്‍റണി ചീരംവേലിൽ, ജിമ്മി ആന്‍റണി (കോ ഓർഡിനേറ്റർ), സോണൽ കൗണ്‍സിൽ എന്നിവരുടെ കമ്മിറ്റി കുടുംബസംഗമത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

വിശദ വിവരങ്ങൾക്ക് :
ഫാ.ജോസ് ഭരണിക്കുളങ്ങര:(089 974 1568)
ഫാ. ആന്‍റണി ചീരംവേലിൽ (0894538926)
ജിമ്മി ആന്‍റണി (കോ ഓർഡിനേറ്റർ 0894272085)

റിപ്പോർട്ട്: ജെസ്ണ്‍ ജോസഫ്