+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുകെകെസിഎ പുറത്തിറക്കുന്ന മ്യൂസിക് സിഡിയിൽ പാടാനുള്ള സുവർണാവസരം

ചെൽട്ടണ്‍ഹാം: പതിനാറാമത് യുകെകെസിഎ കണ്‍വൻഷന്‍റെ സ്വാഗതഗാനത്തിനുള്ള വരികൾ യുകെയിലെ ക്നാനായ അംഗങ്ങളിൽ നിന്നും ക്ഷണിച്ചപ്പോൾ ലഭിച്ച ഏഴ് എൻട്രികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രൊഫഷണൽ മ്യൂസിക് സിഡിയിൽ പാ
യുകെകെസിഎ പുറത്തിറക്കുന്ന മ്യൂസിക് സിഡിയിൽ പാടാനുള്ള സുവർണാവസരം
ചെൽട്ടണ്‍ഹാം: പതിനാറാമത് യുകെകെസിഎ കണ്‍വൻഷന്‍റെ സ്വാഗതഗാനത്തിനുള്ള വരികൾ യുകെയിലെ ക്നാനായ അംഗങ്ങളിൽ നിന്നും ക്ഷണിച്ചപ്പോൾ ലഭിച്ച ഏഴ് എൻട്രികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രൊഫഷണൽ മ്യൂസിക് സിഡിയിൽ പാടുവാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വാഗത ഗാനമടക്കം ഏഴ് പാട്ടുകൾക്കും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാൻറ്റി ആൻറ്റണി അങ്കമാലിയാണ്. ഇതിൽ സ്വാഗതഗാനമൊഴിച്ചുള്ള ആറ് പാട്ടുകളാണ് നിങ്ങളുടെ സ്വരമാധുരിക്കായി കാത്തിരിക്കുന്നത്.

യുകെകെസിഎ എന്ന സംഘടനയെ കൂടുതൽ ജനകീയമാക്കുന്നതിനോടൊപ്പം യൂണിറ്റംഗങ്ങളുടെ കഴിവുകൾ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്ന ഈ സംരംഭത്തിൽ നല്ല സ്വരമാധുരിയും ശബ്ദഗാംഭീര്യവും ഉള്ള ആർക്കും പങ്കെടുക്കാം, പക്ഷേ ഓഡീഷൻ റൗണ്ടിൽ തിരഞ്ഞെടുക്കപെടുന്നവർക്കായിരിക്കും സിഡിയിൽ പാടാനുള്ള അവസരം ലഭിക്കുക. ഓഡീഷനിലേയ്ക്കായി, ഒരു മിനിറ്റിൽ കുറയാത്ത, നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ഒരു ഗാനം കരോക്കെ യോട് കൂടിയോ അല്ലാതെയോ സ്വന്തം ശബ്ദത്തിൽ പാടി സെൻട്രൽ കമ്മിറ്റിക്കയച്ചു തരിക. ഷാൻറ്റി ആൻറ്റണി ഉൾപ്പെടുന്ന പാനലായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.

നിബന്ധനകൾ

1) 18 വയസോ അതിനു മുകളിലോ പ്രായമുള്ള എല്ലാവർക്കും (ങമഹല & എലാമഹല) പങ്കെടുക്കാം.
2) യൂണിറ്റ് ഭാരവാഹികളുടെ അനുമതിയോടെ ആയിരിക്കണം മത്സരത്തിൽ പങ്കെടുക്കേണ്ടത്.
3) 2017 ജൂണ്‍ 25 (ഞായറാഴ്ച്ച) വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ ഡഗഗഇഅ പ്രസിഡൻറ്റ് അല്ലെങ്കിൽ സെക്രട്ടറിയുടെ പക്കൽ എത്തിച്ചേരേണ്ടതാണ്.
4) തിരഞ്ഞെടുക്കപ്പെടുന്നവർ സ്റ്റുഡിയോ റിക്കോർഡിംഗിൻറ്റെ ചിലവിലേക്കായി ക്ഷ75 നൽകേണ്ടതാണ്.
5) കൂടുതൽ പേർക്ക് അവസരം കൊടുക്കുന്നതിൻറ്റെ ഭാഗമായി ഒരു കുടുംബത്തിൽ നിന്നും ഒരു എൻട്രി മാത്രമായിരിക്കും സ്വീകരിക്കുക.
6) സിഡിയുടെ നിർമ്മാണം, വിതരണം, പാട്ടുകളുടെ കോപ്പി റൈറ്റ് തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്തിമതീരുമാനം യുകെകെസിഎ സെൻട്രൽ കമ്മിറ്റിക്കായിരിക്കും.