+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ.ജേക്കബ് ആലയ്ക്കലിന്‍റെ മാതാവ് അന്നമ്മ തോമസിന്‍റെ സംസ്കാരം ജൂണ്‍ 25 ന്

പുന്നത്തുറ: കൊങ്ങാണ്ടുചാലയ്ക്കൽ (ആലയ്ക്കൽ) പരേതനായ എ.വി.തോമസിന്‍റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ജൂണ്‍ 25 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്ത
ഫാ.ജേക്കബ് ആലയ്ക്കലിന്‍റെ മാതാവ് അന്നമ്മ തോമസിന്‍റെ സംസ്കാരം ജൂണ്‍ 25 ന്
പുന്നത്തുറ: കൊങ്ങാണ്ടുചാലയ്ക്കൽ (ആലയ്ക്കൽ) പരേതനായ എ.വി.തോമസിന്‍റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ജൂണ്‍ 25 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ സ്വവസതിയിൽ ആരംഭിച്ച് പുന്നത്തുറ വെള്ളാപ്പള്ളി സെന്‍റ് തോമസ് പള്ളി സിമിത്തേരിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കും. ആർപ്പൂക്കര കിഴക്കേമാലിൽ കുടുംബാംഗമാണ് പരേത.

മക്കൾ: അന്നക്കുട്ടി (റിട്ട.ടീച്ചർ, സെന്‍റ് മേരീസ് അതിരന്പുഴ), ജോർജ് തോമസ് (കുഞ്ഞ്), ഗ്രേസി തറവട്ടത്തിൽ(മാലം), പരേതനായ പോൾ, സിസ്റ്റർ ലില്ലി തോമസ് (ഹോളിക്രോസ്, കൊട്ടിയം), ഷാജു തോമസ് കൂടല്ലൂർ (ട്രാവൻകൂർ ബോർവെൽസ്), ഫാ.ജേക്കബ് ആലയ്ക്കൽ സിഎംഐ (കൊളോണ്‍, ജർമനി), സിബി തോമസ് (ഓസ്ട്രേലിയ), ഷിബു തോമസ് (ഓസ്ട്രേലിയ).

മരുമക്കൾ: മാത്യു ജോസഫ് ചെത്തിക്കളം(റിട്ട.ടീച്ചർ സെന്‍റ് അലോഷ്യസ്, അതിരന്പുഴ), എൽസമ്മ ഏറങ്കരി(പുലിക്കുട്ടിശേരി), ഏബ്രഹാം തറവട്ടത്തിൽ(മാലം), ജയിൻ ഇട്ടംപറന്പിൽ കാപ്പുന്തല, ഫോൻസി നെല്ലംകുഴി, സിമ്മി കുന്നയ്ക്കാട്ടുതറ (ഇരുവരും ഓസ്ട്രേലിയ).

ഫോണ്‍ 0091 9446924461,9846152998.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ