+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂകാസിലിൽ 'സമ്മർ റെയിനി'നെത്തുന്ന മലയാളി കാത്ത് അത്യാകർഷക സമ്മാനങ്ങൾ

ന്യൂകാസിൽ: നോർത്ത് ഈസ്റ്റ് മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മക്ക് ഞായറാഴ്ച ട്രോക്കലി യൂണിയൻ ജാക് ഹാളിൽ വേദി ഒരുങ്ങുന്പോൾ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരെയും കാത്തിരിക്കു
ന്യൂകാസിലിൽ 'സമ്മർ റെയിനി'നെത്തുന്ന മലയാളി കാത്ത് അത്യാകർഷക സമ്മാനങ്ങൾ
ന്യൂകാസിൽ: നോർത്ത് ഈസ്റ്റ് മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മക്ക് ഞായറാഴ്ച ട്രോക്കലി യൂണിയൻ ജാക് ഹാളിൽ വേദി ഒരുങ്ങുന്പോൾ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരെയും കാത്തിരിക്കുന്നത് അത്യാകർഷക സമ്മാനങ്ങളും. ഒരു പൗണ്ട് നിരക്കിൽ ഹാളിൽ ലഭിക്കുന്ന കൂപ്പണുകൾ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് ഒന്നാം സമ്മാനം നൂറു പൗണ്ട് വിലയുള്ള മനോഹരമായ ഒരു ചുരിദാർ സെറ്റാണ്, രണ്ടും, മൂന്നും സമ്മാനങ്ങളും ലഭിക്കും.

സിനിമാതാരം ശങ്കറിന്‍റെ സാനിധ്യത്തിൽ നോർത്ത് ഈസ്റ്റിലെ മുഴുവൻ മലയാളി കൂട്ടായ്മകളെയും പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന സാംസ്കാരിക സന്ധ്യയുടെ മുഖ്യ ആകർഷണമായി എത്തുന്നത് പ്രശസ്ത പിന്നണി ഗായകൻ വിൽസ്വരാജ് നയിക്കുന്ന ഗാനമേളയാണ്. ഇതിനോടകം യുകെയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികളിൽ ശ്രോതാക്കളുടെ പ്രശംസ ഏറ്റുവാങ്ങിയ വിൽസ്വരാജ് നടത്തുന്ന ഗാനമേള അവിസ്മരണീയമാകും എന്നതിൽ സംശയമില്ല. വൈകുന്നേരം അഞ്ചിനു തുടങ്ങുന്ന പരിപാടിയിൽ ന്യൂകാസിൽ സീറോ മലബാർ വികാരി ഫാ. സജി തോട്ടത്തിൽ, യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണവും ക്രമീകരിച്ചിട്ടുള്ളതായി കോഡിനേറ്റർമാരായ വർഗീസ് തെനംകാല, ഷെല്ലി ഫിലിപ്പ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 07429982338 ,07940359673

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ