+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കായികമേള; നാലാം തവണയും എഫ്ഒപി ജേതാക്കൾ

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ കഴിഞ്ഞ ശനിയാഴ്ച വിഥിൻഷോ സെന്‍റ് ജോണ്‍സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കായിക മേളയിൽ ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റൻ
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കായികമേള; നാലാം തവണയും എഫ്ഒപി ജേതാക്കൾ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ കഴിഞ്ഞ ശനിയാഴ്ച വിഥിൻഷോ സെന്‍റ് ജോണ്‍സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കായിക മേളയിൽ ഫ്രണ്ട്സ് ഓഫ് പ്രെസ്റ്റൻ തുടർച്ചയായ നാലാം തവണയും വിജയകിരീടം ചൂടി. ആതിഥേയരായ എംഎംസിഎ റണ്ണറപ്പായി. ലിവർപൂൾ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മുൻ വർഷങ്ങളിൽ നിന്നും വിത്യസ്തമായി ഭൂരിപക്ഷംഅംഗ അസോസിയേഷനുകളിൽ നിന്നും വളരെയധികം പേർ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളായിരുന്നു നടന്നത്. കായിക മേളയിൽ 63 പോയിന്‍റ് നേടിയാണ് എഫ്ഒപി ഒന്നാം സ്ഥാനം നിലനിറുത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ എംഎംസിഎ. 46 പോയിന്‍റ് നേടിയാണ് റണ്ണറപ്പായത്. മൂന്നാമതെത്തിയ ലിമ 37 പോയിന്‍റാണ് കരസ്ഥമാക്കിയത്. വാറിംഗ്ടണ്‍ മലയാളി അസോസിയേഷന് 26 പോയിന്‍റും, മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ 19 പോയിന്‍റും നേടി. ബോൾട്ടൻ മലയാളി അസോസിയേഷൻ, സാൽഫോർഡ് മലയാളി അസോസിയേഷൻ, ഓൾഡാം മലയാളി അസോസിയേഷൻ തുടങ്ങിയ സംഘടനകളും മത്സരങ്ങളിൽ പങ്കെടുത്തു.
||
രാവിലെ പതിനൊന്ന് മണിയോടെ നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാം സ്വാഗതം ആശംസിച്ച് ആരംഭിച്ച കായിക മേളക്ക് റീജിയൻ പ്രസിഡന്‍റ് ഷീജോ വർഗ്ഗീസ് അധ്യക്ഷനായിരുന്നു. നാഷണൽ ട്രഷറർ അലക്സ് വർഗ്ഗീസ് കായിക മേള ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു. നാഷണൽ ജോയിന്‍റ് സെക്രട്ടറി സിന്ധു ഉണ്ണി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റീജിയൻ ട്രഷറർ രഞ്ജിത്ത് ഗണേഷ്, വൈസ് പ്രസിഡന്‍റ് ഷാജി വരാക്കുടി, ജോയിന്‍റ് സെക്രട്ടറി ഹരികുമാർ. പി.കെ, ജോയിന്‍റ് ട്രഷറർ എബി തോമസ്, സ്പോർട്സ് കോഡിനേറ്റർ സാജു കാവുങ്ങ, ആർട്സ് കോഡിനേറ്റർ ജോയി അഗസ്തി, മുൻ നാഷണൽ ജോയിന്‍റ് സെക്രട്ടറി മാത്യു അലക്സാണ്ടർ, എംഎംസിഎ പ്രസിഡന്‍റ് ജോബി മാത്യു, എംഎംഎ പ്രസിഡന്‍റ് ജനേഷ് നായർ, ബിഎംഎ പ്രസിഡന്‍റ് ഫിലിപ്പ് കൊച്ചുട്ടി, ലിമ പ്രസിഡന്‍റ് ഹരികുമാർ, ഡബ്ലുഎഎംഎ പ്രസിഡന്‍റ് സുരേഷ്, യുക്മ സാംസ്കാരിക വേദി അംഗം കുര്യൻ ജോർജ്, യുക്മ നഴ്സസ് ഫോറം റീജിയൻ കണ്‍വീനർ ബിജു മൈക്കിൾ തുടങ്ങിയവർ കായിക മേളക്ക് നേതൃത്വം നൽകി.

കായിക മേളയിലെ വ്യക്തിഗത ചാന്പ്യൻമാരായി എഡ്വിൻ സാബു (എംഎംസിഎ)
റീമാ ഷീജോ(വാറിംഗ്ടണ്‍), മരിയ ബിജു (എഫ്.ഒ.പി), ജോഹാൻ ജോസഫ് (എസ്.എം.എ), ജെസ്വിൻ ഫിലിപ്പ് (എഫ്ഒപി), ജൂവാൻ ഇടിക്കുള (എസ്.എം.എ), ബിന്ദു സുനിൽ (എംഎംസിഎ), ജോഷി ജോസഫ് (ലിമാ) സണ്ണി ആന്‍റണി, ബേബി സ്റ്റീഫൻ (എം.എം.സി.എ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

അത്യന്തം ആവേശം നിറഞ്ഞ വടംവലി മത്സരത്തിന്‍റെ ഫൈനലിൽ ഹരികുമാർ നയിച്ച ലിവർപൂൾ മലയാളി അസോസിയേഷൻ ഷീജോ വർഗ്ഗീസ് നായകനായ വാറിംഗ്ടണ്‍ മലയാളി അസോസിയേഷനെ പരാജയപ്പെടുത്തി ട്രോഫിയും ഏലൂർ കണ്‍സൽട്ടൻസി സ്പോണ്‍സർ ചെയ്ത 101 പൗണ്ട് ക്യാഷ് അവാർഡും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ വാറിംഗ്ടണ്‍ ലൗവ് ടു കെയർ നഴ്സിംഗ് ഏജൻസി സ്പോണ്‍സർ ചെയ്ത 51 പൗണ്ടും ട്രോഫിയും നേടി.

റിപ്പോർട്ട്: അലക്സ് വർഗീസ്