+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർക്കാർ രൂപീകരണത്തിന് വിട്ടുവീഴ്ചകൾക്കൊരുങ്ങി തെരേസ

ലണ്ടൻ: ഡിയുപിയുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിട്ടുവീഴ്ചകൾക്കു തയാറാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. രാജ്ഞിയുടെ മാറ്റിവച്ച പ്രസംഗം നടത്തിയെടുക്കാനുള്ള ശ
സർക്കാർ രൂപീകരണത്തിന് വിട്ടുവീഴ്ചകൾക്കൊരുങ്ങി തെരേസ
ലണ്ടൻ: ഡിയുപിയുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിട്ടുവീഴ്ചകൾക്കു തയാറാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. രാജ്ഞിയുടെ മാറ്റിവച്ച പ്രസംഗം നടത്തിയെടുക്കാനുള്ള ശ്രമത്തിലാണ് തെരേസ ഇപ്പോൾ. ഇതിനിടെ കണ്‍സർവേറ്റീവ് പാർട്ടിയുടെ വെബ്സൈറ്റിൽനിന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഡിലീറ്റ് ചെയ്തിട്ടുണ്ട്.

പ്രകടനപത്രികയിലെ പല വാഗ്ദാനങ്ങളിൽനിന്നും പിന്നോട്ടു പോകാൻ പാർട്ടി തീരുമാനമെടുത്തു കഴിഞ്ഞു. മറ്റു പല കാര്യപരിപാടികളും മാറ്റിവച്ച് ബ്രെക്സിറ്റ് പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ശീതകാലത്തെ ഇന്ധന അലവൻസ് റദ്ദാക്കുന്നതും, പെൻഷൻ ട്രിപ്പിൾ ലോക്ക് ഒഴിവാക്കുന്നതും സംബന്ധിച്ച വാഗ്ദാനങ്ങൾ ഇപ്പോൾ നടപ്പാക്കില്ല. കുറുക്കൻ വേട്ട നിരോധിക്കുന്നതിനുള്ള ജനഹിത പരിശോധന, സ്കൂളുകളിലെ സൗജന്യ ഭക്ഷണം തുടങ്ങിയവയും തത്കാലം പരിഗണനയിൽ വരില്ലെന്ന് ഉറപ്പായി. എന്നാൽ, ഇത്രയും വിട്ടുവീഴ്ചകൾക്കു തയാറായിട്ടും ഡിയുപിയുമായുള്ള സഖ്യ ചർച്ചകൾ ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ