+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂകാസിലിൽ വിശുദ്ധ തോമ ശ്ലീഹായുടെ ദുക്റാന തിരുനാൾ

ന്യൂകാസിൽ(ലണ്ടൻ): ന്യൂകാസിൽ സെന്‍റ് തോമസ് സീറോ മലബാർ പള്ളിയുടെ ആഭിമുഖ്യത്തിൽ ഭാരത സഭയുടെ പിതാവായ മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുന്നാൾ ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ പൂർവാധികം ഭക്ത്യാഢംബര പൂർവം ആഘോ
ന്യൂകാസിലിൽ വിശുദ്ധ തോമ ശ്ലീഹായുടെ ദുക്റാന തിരുനാൾ
ന്യൂകാസിൽ(ലണ്ടൻ): ന്യൂകാസിൽ സെന്‍റ് തോമസ് സീറോ മലബാർ പള്ളിയുടെ ആഭിമുഖ്യത്തിൽ ഭാരത സഭയുടെ പിതാവായ മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുന്നാൾ ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ പൂർവാധികം ഭക്ത്യാഢംബര പൂർവം ആഘോഷിക്കുമെന്നു വികാരി ഫാ. സജി തോട്ടത്തിൽ അറിയിച്ചു. ജൂലൈ ~ഒന്നിന് ശനിയാഴ്ച വൈകുന്നേരം 4.45നു ഫെനം ഇംഗ്ലീഷ് മാർട്ടയെഷ്സ് ദേവാലയത്തിൽ കൊടിയേറ്റ് നടക്കും തുടർന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഗ്രെയിറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ പെരിയ ബഹുമാനപ്പെട്ട സജി മലയിൽ പുത്തൻപുരയിൽ കാർമികത്വം വഹിക്കും. തുടർന്ന് സെന്‍റ് ജെയിംസ് ആൻഡ് സെന്‍റ് ബേസിൽ ഹാളിൽ ഇടവകദിനം ആഘോഷിക്കും.

വിവിധ കുടുംബ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ നടക്കും. ഇടവക ദിനം ന്യൂകാസിൽ ആൻഡ് ഹെക്സാം രൂപത അധ്യക്ഷൻ മാർ ഷീമസ് കണ്ണിംഗ്ഹാം ഉദ്ഘാടനം ചെയ്യും. കലാപരിപാടികൾക്കു ശേഷം ഉൽപ്പന്ന ലേലവും നടക്കും. എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രധാന തിരുനാൾ ദിവസമായ ജൂലൈ രണ്ടു ഞായർ ഉച്ചക്ക് രണ്ടിന് തിരുനാൾ കർമ്മങ്ങൾ ആരംഭിക്കും. പിതൃദിന പ്രാർഥനയോടെ തുടങ്ങി ആഘോഷമായ തിരുനാൾ കുർബാനയ്ക്കു ഗ്രെയിറ്റ് ബ്രിട്ടൻ രൂപത ലണ്ടൻ റീജിയൻ പ്രീസ്ന്‍റ് ഇൻ ചാർജ് ഫാ. സെബാസ്റ്റ്യൻ ചാമക്കാല കാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകന്പടിയോടെ ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടക്കും. തുടർന്ന് ട്രോക്കലി യൂണിയൻ ജാക് ഹാളിൽ സാംസ്കാരിക സന്ധ്യ അരങ്ങേറും.

യുകെയിലെ ഏറെ പ്രശസ്തരായ ഗായകരെ ഉൾപ്പെടുത്തി റെക്സ് നേതൃത്വം കൊടുക്കുന്ന ഗാനമേളയും അരങ്ങേറും. വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ സണ്‍ഡേ സ്കൂൾ വിദ്യാർഥികൾ ഉൾപ്പടെ ഉള്ളവർക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. എല്ലാവര്ക്കും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കൈക്കാര·ാരായ ഷിബു എട്ടുകാട്ടിൽ , ബിനു കിഴക്കയിൽ എന്നിവർ അറിയിച്ചു .

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ