+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒക്ടോബർ മുതൽ ഓസ്ട്രിയയിൽ ബുർഖ നിരോധനം പ്രാബല്യത്തിൽ

വിയന്ന: ഒക്ടോബർ ഒന്ന് മുതൽ മുഖം പൂർണ്ണമായി മറയ്ക്കുന്ന ബുർഖ പൊതുസ്ഥലങ്ങളിൽ നിരോധിച്ചുകൊണ്ട് നിയമം പ്രാബല്യത്തിൽ വന്നു. ഏറെ ചർച്ച ചെയ്ത ബുർഖ നിരോധനം സംബന്ധിച്ച ബിൽ കഴിഞ്ഞ ആഴചയോടെയാണ് നിയമമായത്.

2011 ൽ ഫ്രാൻസിലാണ് മുഖം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രധാരണത്തിനു യുറോപിയൻ യൂണിയനിൽ ആദ്യമായി നിരോധനം വരുന്നത്. പിന്നീട് യൂണിയനിലെ മറ്റ് രാജ്യങ്ങളിലും സമാനമായ നീക്കങ്ങൾ നടന്നു.

കഴിഞ്ഞ മേയ് മാസത്തിൽ പാർലമെന്‍റ് അംഗീകരിച്ച നിയമം ലംഘിക്കുന്നവർക്ക് ഓസ്ട്രിയയിൽ 150 യൂറോ (168 ഡോളർ) വരെ പിഴ ഒടുക്കേണ്ടി വരും. അതേസമയം തീവ്രസ്വഭാവം വിവരിക്കുന്ന മെറ്റീരിയലുകൾ രാജ്യത്ത് വിതരണം ചെയ്യുന്നതിനും നിയമതടസമുണ്ട്. കുടിയേറ്റക്കാരെ ഒരു ഏകീകരണ കരാർ ഒപ്പിടിക്കുന്നതുൾപ്പെടെ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

അതോടൊപ്പം ഓസ്ട്രിയയിലെ ’മൂല്യങ്ങൾ’ മനസിലാക്കുന്നതിനും ജർമൻ ഭാഷ പഠനത്തിനുമായി സർക്കാർ തലത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സംയോജിത പരിപാടികളും ആവീഴ്കരിച്ചട്ടുണ്ട്. ഈ കാര്യങ്ങളിൽ പങ്കെടുക്കുന്നതിൽ പരാജയപ്പെട്ടാൽ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ വരെ റദ്ദാക്കാൻ നിഷ്കർഷിക്കുന്നതാണ് പുതിയ നിയമം.

റിപ്പോർട്ട്: ജോബി ആന്‍റണി