+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുകെയിലെ പ്രഥമ ക്നാനായ ചാപ്പൽ ബെർമിംഗ്ഹാമിൽ; വെഞ്ചിരിപ്പ് ജൂലൈ ആറിന്

ബർമിംഗ്ഹാം: യുകെയിലെ ക്നാനായ കത്തോലിക്കർക്ക് അഭിമാനമായി പ്രഥമ ക്നാനായ ചാപ്പലിന്‍റെ വെഞ്ചിരിപ്പു കർമ്മം ജൂലൈ ആറിനു നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാൻ അഭി. മാർ ജോസഫ് പണ്ടാരശേരി സെന്‍റ് മൈക്കിൾസ് ച
യുകെയിലെ പ്രഥമ ക്നാനായ ചാപ്പൽ ബെർമിംഗ്ഹാമിൽ; വെഞ്ചിരിപ്പ് ജൂലൈ ആറിന്
ബർമിംഗ്ഹാം: യുകെയിലെ ക്നാനായ കത്തോലിക്കർക്ക് അഭിമാനമായി പ്രഥമ ക്നാനായ ചാപ്പലിന്‍റെ വെഞ്ചിരിപ്പു കർമ്മം ജൂലൈ ആറിനു നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാൻ അഭി. മാർ ജോസഫ് പണ്ടാരശേരി സെന്‍റ് മൈക്കിൾസ് ചാപ്പൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കും. ജൂലൈ ആറിന് വൈകിട്ട് ആറിനു പരന്പരാഗത വേഷവിധാനത്തിലും അഭി. മാർ ജോസഫ് പണ്ടാരശേരിയെ ഏലയ്ക്കാ മാല അണിയിച്ചു യുകെകെസിഎ പ്രസിഡന്‍റ് ബിജൂ മടക്കക്കുറിയും മറ്റു സെൻട്രൽ കമ്മിറ്റിയംഗങ്ങളും ചേർന്നു സ്വീകരിക്കും.

തുടർന്ന് സെന്‍റ് മൈക്കിൾസ് ചാപ്പലിന്‍റെ വെഞ്ചിരിപ്പു കർമ്മവും ദിവ്യബലിയും മാർ ജോസഫ് പണ്ടാരശേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ഫാ. സജി മലയിൽ പുത്തൻപുര, ഫാ. സജി തോട്ടം, ഫാ. മാത്യു കട്ടിയാങ്കിൽ, ഫാ. ജസ്റ്റിൻ കാരയ്ക്കാട് എന്നിവർ സഹകാർമികരാകും.

സഭ, സമുദായ സ്നേഹം ആത്മാവിൽ അഗ്നിയായി ക്നാനായ ജനിത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന യുകെകെസിഎ സെൻട്രൽ കമ്മിറ്റിയും ഓരോ ക്നാനായകാർക്കും തിലകകുറിയാവുകയാണ് യുകെയിലെ പ്രഥമ ക്നാനായ ചാപ്പൽ.

വെഞ്ചിരിപ്പുകർമ്മത്തിനും തുടർന്നുള്ള സ്നേഹവിരുന്നിലും എല്ലാവരെയും സ്വാഗതം ചെയ്യുന്നതിനായി യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുറി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് വാലച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ.ട്രഷറർ ഫിനിൽ കളത്തിൽകോട്ട്, ഉപദേശകസമിതിയംഗങ്ങളായ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: പുത്തൻകുളം ജോസ്