+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാങ്ക്ഫർട്ട് കോണ്‍സുലേറ്റ് നേതൃത്വത്തിൽ ഇന്‍റർനാഷണൽ യോഗാ ഡേ നടത്തി

ഫ്രാങ്ക്ഫർട്ട്: യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ മൂന്നാമത് അന്തരാഷ്ട്ര യോഗാ ഡേ ഇന്ത്യൻ കോണ്‍സുലേറ്റ് ഫ്രാങ്ക്ഫർട്ട് മൈൻ നദിയിലൂടെ ഒരു ബോട്ട് യാത്രക്കൊപ്പം വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്തു വരെ
ഫ്രാങ്ക്ഫർട്ട് കോണ്‍സുലേറ്റ് നേതൃത്വത്തിൽ ഇന്‍റർനാഷണൽ യോഗാ ഡേ നടത്തി
ഫ്രാങ്ക്ഫർട്ട്: യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ മൂന്നാമത് അന്തരാഷ്ട്ര യോഗാ ഡേ ഇന്ത്യൻ കോണ്‍സുലേറ്റ് ഫ്രാങ്ക്ഫർട്ട് മൈൻ നദിയിലൂടെ ഒരു ബോട്ട് യാത്രക്കൊപ്പം വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്തു വരെ നടത്തി. വൈകുന്നേരം അഞ്ചിനു കോണ്‍സുൽ ജനറൽ രവീഷ് കുമാറും പത്നിയും മറ്റ് സ്പോണ്‍സർമാരോടൊപ്പം നിലവിളക്ക് കൊളുത്തി യോഗാ ഡേ ഉദ്ഘാടനം ചെയ്തു. തുടർന്ന് യൂറോപ്യൻ യോഗാ ഇൻസ്റ്റിറ്റനട്ട്, ആർട്ട് ഓഫ് ലിവിംങ്ങ്, സൻതുലൻ ഹരി എന്നിവർ യോഗാ അഭ്യാസങ്ങൾ അഭ്യസിപ്പിച്ചു.

ഇടവേളകളിൽ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്, ക്ലാസിക്കൽ മനസിക് എന്നിവയും നടത്തി. ക്ഷണിക്കപ്പെട്ട 190 പേർ ഈ യോഗാ ഡേയിൽ പങ്കെടുത്തു. മൈൻ നദിയിലൂടെ ഇരുവശവുള്ള മനോഹര കാഴ്ച്ചകൾ ആസ്വദിച്ചുള്ള ഈ വർഷത്തെ യോഗാ ഡേയിൽ പങ്കെടുത്തവരും, നദിയുടെ ഇരുവശങ്ങളിലും സൂര്യപ്രകാശം ആസ്വദിച്ച് വിശ്രമിക്കാൻ എത്തിയ ജർമൻകാരും നന്നായി ആസ്വദിച്ചു.

കോണ്‍സുലേറ്റിലെ എല്ലാ കോണ്‍സുൽമാരും മറ്റ് ഉദ്യോഗസ്ഥരും യോഗാഭ്യാസങ്ങൾ ചെയ്ത് സജീവമായി യോഗാ ഡേയിൽ പങ്കെടുത്തു. മൈൻ നദിയിൽ ബോട്ടിൽ വച്ച് നടത്തിയ വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടെ യോഗാ ഡേ അവസാനിച്ചു.

ജോർജ് ജോണ്‍