+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെന്‍റ് പീറ്റർ ആന്‍റ് സെന്‍റ് പോൾസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ

ഓക്സ്ഫോർഡ്: ഓക്സ്ഫോർഡിലെ യാക്കോബായ സുറിയാനി പള്ളിയിൽ കാവൽപിതാക്കന്മാരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ ഓർമ്മപ്പെരുന്നാൾ ജൂണ്‍ 30 വെള്ളി, ജൂലൈ ഒന്ന് ശനി തീയതികളിൽ മാസ്റ്റണ്‍ റോഡിലുള്ള സെന്‍റ് മ
സെന്‍റ് പീറ്റർ ആന്‍റ് സെന്‍റ് പോൾസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ
ഓക്സ്ഫോർഡ്: ഓക്സ്ഫോർഡിലെ യാക്കോബായ സുറിയാനി പള്ളിയിൽ കാവൽപിതാക്കന്മാരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ ഓർമ്മപ്പെരുന്നാൾ ജൂണ്‍ 30 വെള്ളി, ജൂലൈ ഒന്ന് ശനി തീയതികളിൽ മാസ്റ്റണ്‍ റോഡിലുള്ള സെന്‍റ് മീഖായേൽ ആന്‍റ് ഓൽ ഏയ്ഞ്ചൽസ് പള്ളിയിൽ അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടും.

വിശുദ്ധ കുർബാനാന്തരം പാരന്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശീർവാദവും തുടർന്ന് നേർച്ചയും സ്നേഹവിരുന്നോടുകൂടെ പെരുന്നാൾ പര്യവസാനിക്കും. വിശ്വാസികളേവരെയും പ്രാർത്ഥനയോടെ നേർച്ചകാഴ്ചകളുമായി വി. കുർബാനയിലും പെരുന്നാൾ ചടങ്ങുകളിലും വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ. രാജു ചെറുവിള്ളിൽ അറിയിച്ചു.