+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണം; ടീം രജിസ്ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 25ന്

ലണ്ടൻ: യുക്മയുടെ നേതൃത്വത്തിൽ ജൂലൈ 29ന് വാർവിക്ഷെയറിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നതിനായി ടീം രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂണ്‍ 25 ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുവരെയായിരിക്
വള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണം; ടീം രജിസ്ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 25ന്
ലണ്ടൻ: യുക്മയുടെ നേതൃത്വത്തിൽ ജൂലൈ 29ന് വാർവിക്ഷെയറിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നതിനായി ടീം രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂണ്‍ 25 ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുവരെയായിരിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ മാമ്മൻ ഫിലിപ്പ് അറിയിച്ചു.

യൂറോപ്പിൽ ആദ്യമായി മലയാളികളുടെ നേതൃത്വത്തിൽ നടക്കുവാൻ പോകുന്ന വള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ആദ്യമായി നടക്കുവാൻ പോകുന്ന മത്സരമായതിനാൽ ആവശ്യത്തിന് ടീമുകൾ ലഭ്യമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ബ്രിട്ടണിലെ പ്രധാന നഗരങ്ങളിൽ നിന്നുമുള്ള മലയാളി സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയാണ് ടീമുകളെ സംഘടിപ്പിക്കുന്നതിന് ലഭ്യമായത്. മത്സരത്തിനായി രജിസ്റ്റർ ചെയ്ത ടീമുകളുടെ വിശദമായ വിവരങ്ങൾ രജിസ്ട്രേഷനുള്ള അവസാന തീയതി കഴിഞ്ഞാൽ പ്രസിദ്ധീകരിക്കുന്നതാവും. യുക്മയുടെ അംഗ അസോസിയേഷനുകളുടെ നേതൃത്വത്തിലും അതിനു പുറമെയുമുള്ള ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്.

പ്രാദേശിക അസോസിയേഷനുകൾ, വിവിധ സ്പോർട്ട്സ് ക്ലബ്ബുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവർക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓരോ ബോട്ട് ക്ലബ്ബുകളിലും 20 അംഗ ടീം രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരം നടത്തപ്പെടുന്ന വള്ളങ്ങൾ കേരളത്തിലെ ചുരുളൻ, വെപ്പ് വള്ളങ്ങൾക്ക് സമാനമായ ചെറുവള്ളങ്ങളായിരിക്കും. ടീം ഒന്നിന് 300 പൗണ്ട് രജിസ്ട്രേഷൻ ഫീസ്. എന്നാൽ പ്രാദേശിക മലയാളി അസോസിയേഷനുകൾ, ക്ലബ്ബുകൾ എന്നിവർക്ക് ഫീസിനത്തിൽ ഇളവുകളുണ്ട്.

ടീം രജിസ്ട്രേഷൻ വിശദവിവരങ്ങൾക്ക്:

ഇമെയിൽ: secretary@uukma.org

ജയകുമാർ നായർ:07403 223066
ജേക്കബ് കോയിപ്പള്ളി:07402 935193

പരിപാടിയുടെ വിശദ വിവരങ്ങൾക്ക്; മാമ്മൻ ഫിലിപ്പ്: 07885467034, സ്പോണ്‍സർഷിപ്പ് വിവരങ്ങൾക്ക്; റോജിമോൻ വർഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.