+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈശോ ദൈവപുത്രനാണെന്ന വിശ്വാസം പരമപ്രധാനം: മാർ ജോസഫ് സ്രാന്പിക്കൽ; കവൻട്രി റീജിയണ്‍ കണ്‍വൻഷൻ ഭക്തിസാന്ദ്രം

കവൻട്രി: ബലിയർപ്പണത്തിൽ പങ്കെടുക്കുവാൻ ദേവാലയത്തിൽ വരുന്ന ഓരോ അവസരത്തിലും മനസിലുണ്ടാവേണ്ട ഏറ്റവും പ്രധാന ചിന്ത ഈശോ ദൈവപുത്രനാണെന്ന വിശ്വാസമായിരിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷൻ മാർ ജോസഫ്
ഈശോ ദൈവപുത്രനാണെന്ന വിശ്വാസം പരമപ്രധാനം: മാർ ജോസഫ് സ്രാന്പിക്കൽ; കവൻട്രി റീജിയണ്‍ കണ്‍വൻഷൻ ഭക്തിസാന്ദ്രം
കവൻട്രി: ബലിയർപ്പണത്തിൽ പങ്കെടുക്കുവാൻ ദേവാലയത്തിൽ വരുന്ന ഓരോ അവസരത്തിലും മനസിലുണ്ടാവേണ്ട ഏറ്റവും പ്രധാന ചിന്ത ഈശോ ദൈവപുത്രനാണെന്ന വിശ്വാസമായിരിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പറഞ്ഞു. രൂപതയിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന അഭിഷേകാഗ്നി ബൈബിൾ കണ്‍വൻഷനു മുന്നൊരുക്കമായി വിശ്വാസികളെ ആത്മീയമായി സജ്ജമാക്കുന്ന ഒരുക്ക ഏകദിന കണ്‍വൻഷനിൽ കവൻട്രിയിൽ ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഒറ്റുകാരന്‍റെ മനസുമായി നടന്നതുകൊണ്ട് ബാക്കി ശിഷ്യ·ാരെല്ലാം കർത്താവിന്‍റെ ശരീരവും രക്തവും സ്വീകരിച്ചപ്പോൾ യൂദാസ് സ്വീകരിച്ചത് വെറും അപ്പക്കഷണം മാത്രമായിരുന്നുവെന്നും മാർ സ്രാന്പിക്കൽ അനുസ്മരിച്ചു.

ബർമ്മിംഗ്ഹാം, നോട്ടിംഗ്ഹാം, നോർത്താപ്റ്റണ്‍ എന്നീ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കവൻട്രി റീജിയണിൽ നിന്നു നൂറുകണക്കിനാളുകൾ ഈ ഏകദിന കണ്‍വൻഷനിൽ പങ്കെടുക്കാനെത്തി. ദൈവവുമായിവ്യക്തിപരമായ ബന്ധം ഉണ്ടാക്കുന്നതാണ് ജീവിതത്തിന്‍റെ ഏറ്റവും വലിയ നേട്ടമെന്നും ജീവിതാന്ത്യത്തെ ഓർത്തുവേണം ഈ ഭൂമിയിൽ ജീവിക്കുവാനെന്നും നേരത്തെ വചനശുശ്രൂഷ നടത്തിയ ബ്രദർ റെജി കൊട്ടാരം പറഞ്ഞു. ദിവ്യകാരുണ്യ ആരാധനയ്ക്കും മറ്റും തിരുകർമ്മങ്ങൾക്കും റവ. ഫാ. സോജി ഓലിക്കൽ, ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, ഫാ. ബിജു കുന്നയ്ക്കാട്ട്, ഫാ. ഫാൻസ്വാ പത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. പീറ്റർ ചേരാനെല്ലൂരിന്‍റെ നേതൃത്വത്തിൽ ഗായകസംഘം സംഗീതശുശ്രൂഷ നടത്തി.
||
ഏകദിന ഒരുക്ക കണ്‍വൻഷനിലെ അവസാന കണ്‍വൻഷൻ ഇന്ന് സൗത്താപ്റ്റണിൽ റീജിയണിൽ നടക്കും. Conception catholic church, Stubington, Bells Lane,PO14 2PLþൽ വച്ചു രാവിലെ 9 മുതൽ വൈക്കിട്ട് 5 വരെയാണ് കണ്‍വൻഷൻ നടക്കുന്നത്. സൗത്താപ്റ്റണ്‍ റീജിയണ്‍ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ടോമി ചിറയ്ക്കൽ മണവാളന്‍റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എട്ടു റീജിയണുകളിലായി ഒക്ടോബറിൽ നടക്കുന്ന രൂപതാതല ധ്യാനം അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിലാണ് നയിക്കുന്നത്. അഭിഷേകാഗ്നി ധ്യാനത്തിനായി ഇനിയുള്ള മാസങ്ങളിൽ പ്രാർത്ഥിച്ചൊരുങ്ങുന്നതിനായി തയ്യാറാക്കിയ പ്രത്യേക പ്രാർത്ഥനാ കാർഡുകൾ എല്ലാ വി. കുർബാന കേന്ദ്രങ്ങളിലും ഉടനെ തന്നെ എത്തിക്കുമെന്ന് ബിഷപ്പിന്‍റെ സെക്രട്ടറി ഫാ. ഫാൻസ്വാ പത്തിൽ അറിയിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്