+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലാക്കാരന്‍റെ അരങ്ങേറ്റം...

കാ​യി​ക​രം​ഗ​ത്ത് നി​ര​വ​ധി താ​ര​ങ്ങ​ളെ സ​മ്മാ​നി​ച്ച പാ​ലാ​യു​ടെ മ​ണ്ണി​ല്‍നി​ന്നു സ്‌​പോ​ര്‍​ട്‌​സ്മാ​ന്‍ സ്പി​രി​റ്റോ​ടെ ഒ​രു സം​വി​ധാ​യ​ക​ന്‍. ഈ​സ്റ്റ​ര്‍​വി​ഷു ചി​ത്ര​മാ​യി റി​ലീ​സ് ചെ​യ്യു​ന്ന
പാലാക്കാരന്‍റെ അരങ്ങേറ്റം...

കാ​യി​ക​രം​ഗ​ത്ത് നി​ര​വ​ധി താ​ര​ങ്ങ​ളെ സ​മ്മാ​നി​ച്ച പാ​ലാ​യു​ടെ മ​ണ്ണി​ല്‍നി​ന്നു സ്‌​പോ​ര്‍​ട്‌​സ്മാ​ന്‍ സ്പി​രി​റ്റോ​ടെ ഒ​രു സം​വി​ധാ​യ​ക​ന്‍. ഈ​സ്റ്റ​ര്‍-​വി​ഷു ചി​ത്ര​മാ​യി റി​ലീ​സ് ചെ​യ്യു​ന്ന എ​ന്താ​ടാ...സ​ജി എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​ണ് പാ​ലാ സ്വ​ദേ​ശി ഗോ​ഡ്ഫി സേ​വ്യ​ര്‍ ബാ​ബു.

ഓ​ട്ട​വും ചാ​ട്ട​വും ഗു​സ്തി​യും ജിം​നേ​ഷ്യ​വു​മൊ​ക്കെ​യാ​യി ന​ട​ന്ന സ്‌​പോ​ര്‍​ട്സ് മാ​നേ​ജ്‌​മെ​ന്‍റില്‍ എം​ബി​എ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ഴി​ഞ്ഞ് അ​ഡ്വ​ര്‍​ടൈ​സ്‌​മെ​ന്‍റ് ക​മ്പ​നി​യി​ലെ ജോ​ലി രാ​ജി​വ​ച്ച​തി​നു ശേ​ഷ​മാ​ണ് ഗോ​ഡ്ഫി സി​നി​മാ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

നാ​ട​ക ര​ച​ന​യി​ലും അ​ഭി​ന​യ​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്ന പി​താ​വ് ബാ​ബു സേ​വ്യ​റി​നെ പി​ന്തു​ട​ര്‍​ന്നാ​ണ് ര​ച​ന, സം​വി​ധാ​ന മേ​ഖ​ല​ക​ളി​ലേ​ക്ക് ഗോ​ഡ്ഫി എ​ത്തു​ന്ന​ത്. പ​ഠ​ന ശേ​ഷ​മാ​ണ് സി​നി​മാ ലോ​ക​ത്തേ​ക്ക് തി​രി​യു​ന്ന​ത്.



കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് 2016-ല്‍ ​ആ​ദ്യ ഷോ​ര്‍​ട്ട് ഫി​ലിം ട്രോ​ള​ന്‍ പു​റ​ത്തി​റ​ങ്ങി. തു​ട​ര്‍​ന്ന് വ​ല്യ​ടീ​ച്ച​ര്‍ എ​ന്ന പേ​രി​ല്‍ ഒ​രു സ്‌​കൂ​ളി​നു വേ​ണ്ടി ഒ​രു ഷോ​ര്‍​ട്ട് ഫി​ലിം ഒ​രു​ക്കി. തു​ട​ര്‍​ന്ന് സി​നി​മ​യു​ടെ ക​ഥ​യെ​ഴു​ത്ത് ആ​രം​ഭി​ച്ചു. ക​ഥ​യു​മാ​യി ഗോ​ഡ്ഫി എ​ത്താ​ത്ത നി​ര്‍​മാ​താ​ക്ക​ളി​ല്ല. എ​ല്ലാ​വ​രും ക​ഥ കേ​ട്ടെ​ങ്കി​ലും കൈ​യൊ​ഴി​ഞ്ഞു. ക​ന്ന​ട​യി​ലും തെ​ലു​ങ്കി​ലും ത​മി​ഴി​ലും വ​രെ ഈ ​പ​രി​ശ്ര​മ​ങ്ങ​ള്‍ നീ​ണ്ടു.

ഒ​ടു​വി​ല്‍ 2019-ല്‍ ​മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ഓ​ഫ​ര്‍ എ​ത്തി. താ​ര​ങ്ങ​ളെ വ​രെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം നി​ര്‍​മാ​താ​വ് പി​ന്‍​വാ​ങ്ങി​യ​തോ​ടെ ആ ​മോ​ഹ​വും പൂ​വ​ണി​ഞ്ഞി​ല്ല. ക​ഥ മാ​റി പ​രീ​ക്ഷി​ച്ച് നി​ര്‍​മാ​താ​വ് ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​നെ സ​മീ​പി​ച്ചെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല.



കൊ​റോ​ണ​ക്കാ​ല​ത്ത് എ​ഴു​ത്തും മ​റ്റും നി​ര്‍​ത്തി വീ​ട്ടി​ല്‍ ത​ന്നെ കൂ​ടി​യെ​ങ്കി​ലും 2020 പ​കു​തി​യാ​യ​പ്പോ​ള്‍ നി​ര്‍​മാ​താ​വ് ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍റെ വി​ളി ഗോ​ഡ്ഫി​യെ തേ​ടി​യെ​ത്തി. പ​ഴ​യ ക​ഥ​യു​മാ​യി എ​ത്താ​നാ​യി​രു​ന്നു ആ ​കോ​ള്‍. സ്‌​ക്രി​പ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി. സി​നി​മ​യ്ക്കു പേ​രു​മി​ട്ടു. എ​ന്താ​ടാ സ​ജി എ​ന്നാ​യി​രു​ന്നു പേ​ര്.

ജ​യ​സൂ​ര്യ, കൂ​ഞ്ചാ​ക്കോ ബോ​ബ​ന്‍, നി​വേ​ദ തോ​മ​സ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ക​പ്പേ​ള​യ്ക്കു മു​മ്പി​ല്‍ പ​തി​വാ​യി പ്രാ​ര്‍​ഥി​ക്കു​ന്ന യു​വ​തി​ക്ക് മു​ന്നി​ല്‍ പു​ണ്യാ​ള​ന്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തും അ​ത് യു​വ​തി​യു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് ക​ഥ​യു​ടെ സാ​രം.



ചെ​റി​യ ത​മാ​ശ​ക​ളും കാ​ര്യ​ങ്ങ​ളു​മാ​യി അ​വ​സാ​ന നി​മി​ഷം വ​രെ ആ​സ്വ​ദി​ക്കാ​വു​ന്ന ഫു​ള്‍ ഫാ​മി​ലി മൂ​വി​യാ​ണി​ത്. സി​ദ്ധാ​ര്‍​ഥ് ശി​വ, പ്രേം ​പ്ര​കാ​ശ്, സെ​ന്തി​ല്‍​കൃ​ഷ്ണ, ആ​ര്യ, ചാ​ലി പാ​ലാ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ത​ന്‍റെ ആ​ദ്യ സി​നി​മ അ​ടു​ത്ത​യാ​ഴ്ച തി​യ​റ്റ​റി​ലെ​ത്തു​ന്ന ത്രി​ല്ലി​ലാ​ണ് ന​വ​സം​വി​ധാ​യ​ക​ന്‍ ഗോ​ഡ്ഫി. പാ​ലാ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് ഗോ​ഡ്ഫി​യു​ടെ താ​മ​സം. പി​താ​വ് പ​രേ​ത​നാ​യ ബാ​ബു സേ​വ്യ​ര്‍, അ​മ്മ സോ​ഫി​യ ബാ​ബു. ആ​ദ്യ സി​നി​മ തി​യ​റ്റ​റി​ലെ​ത്തു​ന്ന​തി​നു മു​മ്പു ത​ന്നെ അ​ടു​ത്ത സി​നി​മ​യു​ടെ പ​ണി​പ്പു​ര​യി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ് ഗോ​ഡ്ഫി.

ജി​ബി​ന്‍ കു​ര്യ​ന്‍