കീർത്തി സുരേഷ് നായികയായി എത്തിയ ദസറ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവട് വച്ച് അമ്മ മേനകയും സഹോദരി ഭർത്താവ് നിധിനും. ചംകീല അംകീല എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്.
കീർത്തിയുടെ സഹോദരി രേവതിയുടെ ഭർത്താവാണ് നിധിൻ. ഇതിനോടകം വൈറലായ വീഡിയോയ്ക്ക് നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്.
കീർത്തിക്കൊപ്പം നാനിയും പ്രധാനവേഷത്തിലെത്തിയ ദസറ മികച്ച പ്രതികരണവുമായാണ് മുന്നേറുന്നത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ സന്തോഷ് നാരായണൻ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ശ്രീലക്ഷ്മി വെങ്കിടേശ്വക സിനിമാസിന്റ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.