ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ ശബ്ദം അനുകരിച്ച് നടൻ ജയറാം. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ശബ്ദം അനുകരിക്കുന്ന വീഡിയോ പങ്കുവച്ചാണ്. ജയറാമിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് സഞ്ജുവിന്.
ഈയടുത്ത് ഭാര്യ ചാരുലതയ്ക്കൊപ്പം സഞ്ജു ജയറാമിന്റെ വീട്ടിലെത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഒരു ചെറിയ ശ്രമം എന്ന കുറിപ്പോട് കൂടിയാണ് ജയറാം വീഡിയോ പങ്കുവച്ചിരിക്കുന്നത്. എല്ലാവിധ ആശംസകൾ നേരുന്നുവെന്നും ജയറാം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.