+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കവൻട്രി റീജണിലെ ഏകദിന ഒരുക്ക കണ്‍വൻഷൻ 19ന്

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ട് റീജണുകളിലായി ഒക്ടോബറിൽ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ അഭിഷേകാഗ്നി കണ്‍വൻഷന് ഒരുക്കമായി നടത്തുന്ന ഏകദിന ഒരുക്ക കണ്‍വൻഷൻ ജൂണ്‍ 19ന് (തിങ്കൾ) കവൻട്രി റീജ
കവൻട്രി റീജണിലെ ഏകദിന ഒരുക്ക കണ്‍വൻഷൻ 19ന്
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ട് റീജണുകളിലായി ഒക്ടോബറിൽ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ അഭിഷേകാഗ്നി കണ്‍വൻഷന് ഒരുക്കമായി നടത്തുന്ന ഏകദിന ഒരുക്ക കണ്‍വൻഷൻ ജൂണ്‍ 19ന് (തിങ്കൾ) കവൻട്രി റീജണിൽ നടക്കും. ഹോളി ക്രോസ് ആൻഡ് സെന്‍റ് ഫ്രാൻസിസ് ചർച്ചിൽ (1 Signal Hayer Road, Walmley, B76 2RS) രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് കണ്‍വൻഷൻ.

ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ കണ്‍വൻഷനിൽ ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകും. ഫാ. സോജി ഓലിക്കൽ, ബ്രദർ റെജി കൊട്ടാരം, പീറ്റർ ചേരാനല്ലൂർ, ഫാ. ജയ്സണ്‍ കരിപ്പായി, ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കണ്‍വൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കണ്‍വീനർ ഫാ. ജയ്സണ്‍ കരിപ്പായി അറിയിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്