+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാൽസിംഗ്ഹാം തീർഥാടനം ജൂലൈ 16ന്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ലണ്ടൻ: ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന വാൽസിംഗ്ഹാമിലേക്ക് കേരള ക്രൈസ്തവർ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ തീർഥാടനം നടത്തുന്നു. ജൂലൈ 16ന് (ഞായർ) മാതൃസന്നിധിയിലേക്ക് നടത്തുന്ന ത
വാൽസിംഗ്ഹാം തീർഥാടനം ജൂലൈ 16ന്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ലണ്ടൻ: ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന വാൽസിംഗ്ഹാമിലേക്ക് കേരള ക്രൈസ്തവർ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ തീർഥാടനം നടത്തുന്നു. ജൂലൈ 16ന് (ഞായർ) മാതൃസന്നിധിയിലേക്ക് നടത്തുന്ന തീർഥാടനത്തിന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ നേതൃത്വം നൽകും. രാവിലെ ഒന്പതിന് ഫാ. സോജി ഓലിക്കലും യുകെ ടീമും നേതൃത്വം നൽകുന്ന ധ്യാനത്തോടെ ആരംഭിക്കുന്ന അനുഗ്രഹീതദിനം ഉച്ചകഴിഞ്ഞ് മൂന്നിന് മാർ സ്രാന്പിക്കലിന്‍റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെ സമാപിക്കും.

ധ്യാന ശുശ്രൂഷകൾക്കുശേഷം 11.30 മുതൽ 1.30 വരെ ഉച്ചഭക്ഷണത്തിനായും അടിമ സമർപ്പണ പ്രാർഥനയ്ക്കായും വ്യക്തിപരമായ പ്രാർഥനയ്ക്കായും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 1.30ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തിൽ മുത്തുക്കുടകൾ, കൊടികൾ, കുരിശുകൾ, ബാനറുകൾ, മെഗാഫോണ്‍ എന്നിവയും ജപമാലകളും കൊണ്ടുവരണമെന്ന് കോഓർഡിനേഷൻ കമ്മിറ്റി കണ്‍വീനർ ഫാ. ടെറിൻ മുല്ലക്കര ഓർമിപ്പിച്ചു.

കോച്ചുകളിൽ വാൽസിംഗ്ഹാമിലേക്ക് വരുന്നവർ ജൂണ്‍ 26നകം കോച്ചുകളുടെ എണ്ണം അറിയിക്കേണ്ടതാണ്. മിതമായ നിരക്കിൽ ഉച്ചഭക്ഷണ പായ്ക്കറ്റുകൾ ആവശ്യമുള്ളവരും കണ്‍വീനറെ അറിയിക്കേണ്ടതാണ്.

രൂപതയുടെ എല്ലാ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും ജൂലൈ 16ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ലെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ എല്ലാ വൈദികർക്കും നിർദേശം നൽകിയിട്ടുണ്ട്.

വിവരങ്ങൾക്ക്: ഫാ. ടെറിൻ മുല്ലക്കര 07985695056, ബിബിൻ അഗസ്തി 07530738220.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്