മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ "ഒറ്റയാൾ പാത', ഐഎഫ്എഫ്കെ മലയാളം സിനിമ ടുഡേയിലേക്ക് തിരഞ്ഞെടുത്ത "മറവി' തുടങ്ങിയ സിനിമകളിലൂടെ ശ്രേദ്ധേയരായ സംവിധായക ജോഡികളായ സന്തോഷ് ബാബുസേനൻ- സതീഷ് ബാബുസേനൻ സഹോദരന്മാർ അണിയിച്ചൊരുക്കുന്ന പുതിയ സിനിമയാണ് സുനേത്ര.
ഫിഫ്ത്ത് എലമെന്റ് ഫിലിംസിനുവേണ്ടി സന്തോഷ് ബാബുസേനൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സുനേത്ര എന്ന ബംഗാളി പെണ്‍കുട്ടിയുടെ കഥയാണ് പുതിയ ചിത്രം പറയുന്നത്. ബംഗാളി അഭിനേത്രിയായ നീന ചക്രവർത്തിയാണ് സുനേത്രയുടെ വേഷം അവതരിപ്പിക്കുന്നത്. ശ്രീറാം മോഹൻ, കെ. കലാധരൻ, ജിബിൻനായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.