+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബന്ധുക്കളുടെ ചോദ്യത്തിന് അമ്മയുടെ കിടിലന്‍ മറുപടി

മിനിസ്ക്രീനിൽ റിയാലിറ്റി ഷോയിലൂടെ കാമറയ്ക്കു മുന്നിലെത്തിയ താരമാണ് സാനിയ അയ്യപ്പൻ. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലുമെത്തി. സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുളള താരമാണ് സാനിയ‍. താരത്ത
ബന്ധുക്കളുടെ ചോദ്യത്തിന് അമ്മയുടെ കിടിലന്‍ മറുപടി

മിനിസ്ക്രീനിൽ റിയാലിറ്റി ഷോയിലൂടെ കാമറയ്ക്കു മുന്നിലെത്തിയ താരമാണ് സാനിയ അയ്യപ്പൻ. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലുമെത്തി. സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുളള താരമാണ് സാനിയ‍. താരത്തിന്‍റെ ഗ്ലാമര്‍ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്.

ജീവിതത്തിലെ തന്‍റെ ഏറ്റവും വലിയ സുഹൃത്ത് തന്‍റെ അമ്മയാണെന്നു സാനിയ പറയുന്നു. അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ സിനിമയിൽ എത്തിയതിനെ എന്‍റെ ബന്ധുക്കൾ പോലും ഒരുപാട് എതിർത്ത് പറഞ്ഞിരുന്നു. എന്നാൽ ഇവർക്കുള്ള മറുപടിയും അമ്മ നൽകിയിരുന്നു, ജീവിതത്തിൽ എനിക്കു കട്ടസപ്പോർട്ട് ആയി നിൽക്കുന്നത് എന്‍റെ അമ്മയാണ്. ഏതുകാര്യവും ഞാൻ അമ്മയ്ക്കു മുന്നിൽ അവതരിപ്പിക്കും. അമ്മ കൃത്യമായ ഉപദേശങ്ങൾ നൽകി അത് സോൾവ് ചെയ്യുന്ന രീതിയിൽ ആക്കിത്തരും.

അച്ഛനും അമ്മയും മനസിലാക്കിയതുപോലെ എന്നെ ആരും മനസിലാക്കിയിട്ടില്ല. മോളെ അഭിനയം കൊണ്ട് എവിടെ എത്താനാണ് എന്നാണ് ബന്ധുക്കൾ പറയുന്നത്. അപ്പോൾ അമ്മയുടെ കിടിലൻ മറുപടി ഇങ്ങനെയായിരിക്കും-‘നിങ്ങളുടെ മക്കൾ ഒക്കെ ഡോക്ടർമാരും എൻജിനിയർമാരും ആകുമ്പോൾ അവർക്ക് ഒരു സമാധാനം കിട്ടാൻ സിനിമ കാണും. അപ്പോൾ എന്‍റെ മകൾ അവിടെ ഉണ്ടാകട്ടെ’. സാനിയ പറയുന്നു.

മോഹൻലാൽ -പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ലൂസിഫറിൽ വളരെ ശക്തമായൊരു കഥാപാത്രത്തെ സാനിയ അവതരിപ്പിച്ചിരുന്നു. ജാൻവിയെന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് കൃഷ്ണൻകുട്ടി പണി തുടങ്ങി, പ്രേതം 2, പതിനെട്ടാം പടി, ദ് പ്രീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ സാനിയ അഭിനയിച്ചു.