ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കാട്ടിലെ തടി തുടങ്ങിയ മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായിയാണ് ചിത്രം നിർമിക്കുന്നത്. നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ അജു വർഗീസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്നേഹാ ബാബു, പവിത്ര എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
വിനായക് ശശികുമാറിന്റെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു. വിഷ്ണു നാരായണൻ ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു.