അർജുൻ അശോകനെ നായകനാക്കി ഒരുക്കുന്ന ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മനോജ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ്ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ.നാസറാണ് ചിത്രം നിർമിക്കുന്നത്.
ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോണി ആന്റണി, സോഹൻ സീനുലാൽ, സാദിഖ്, നസീർ ഖാൻ, നെഹാ സക്സേന, വർഷാ വിശ്വനാഥ് എന്നിവരും ചിത്രത്തിലുണ്ട്. രചന - സേതു. ഗാനങ്ങൾ - ഹരി നാരായണൻ. സംഗീതം - ഗോപി സുന്ദർ. ഛായാഗ്രഹണം - പ്രദീപ് നായർ. എഡിറ്റിംഗ് - ലിജോ പോൾ.