രാമലീലയുടെ ഗംഭീരവിജയത്തിനു ശേഷം സംവിധായകൻ അരുണ്‍ ഗോപിയും നിർമാതാവ് ടോമിച്ചൻ മുളകുപാടവും വീണ്ടുമൊന്നിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകൻ തന്നെയാണ് വാർത്ത ആരാധകരുമായി പങ്കുവച്ചത്. എന്നാൽ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചോ അണിയറ പ്രവർത്തകരെക്കുറിച്ചോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം, മോഹൻലാലാണ് ചിത്രത്തിൽ നായകനെന്ന് സൂചനകളുണ്ട്.
അരുണ്‍ ഗോപി സംവിധായകനായി അരങ്ങേറ്റം കുറിച്ച രാമലീല വൻ വിവാദങ്ങളിലൂടെയാണ് കടന്നുപോയത്. ദിലീപ് ജയിലിലായതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസിംഗ് പലതവണ മാറ്റിവയ്ക്കപ്പെട്ടതായിരുന്നു രാമലീല നേരിട്ട വൻ പ്രതിസന്ധി. എന്നാൽ പ്രവചനങ്ങളെയെല്ലാം ഒരു പോലെ തച്ചുടച്ച രാമലീല ബോക്സ് ഓഫീസിൽ വൻവിജയം നേടുകയായിരുന്നു. മാത്രമല്ല, അന്‍പത് കോടി ക്ലബ്ബിൽ ഇടംനേടുകയും ചെയ്തു.